22 ടൺ ഭാരം, 20,000 കി.മീ; ദുബായിലെത്തിയ ലോകത്തിലെ ഏറ്റവും ശുദ്ധമായ മഞ്ഞുപാളികൾ

0 min read
Spread the love

ദുബായ്: കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും ശുദ്ധമായ മഞ്ഞുപാളികൾ ദുബായിലെത്തുകയുണ്ടായി. 100,000 വർഷത്തിലേറെയായി അന്റാർട്ടിക് പ്രദേശത്ത് രൂപംകൊണ്ട മഞ്ഞ് പാളികൾ ഗ്രീൻലാൻഡിൽ നിന്നാണ് ദുബായിലേക്ക് കയറ്റി അയച്ചത്.

അതിസാഹസീകമായി 20,000 കി.മീ സഞ്ചരിച്ചാണ് 22 ടൺ ഭാരമുള്ള ക്രിസ്റ്റൽ ക്ലിയർ കാർഗോ ദുബായിൽ എത്തിയത്. ഗ്രീൻലാൻഡിൽ 100,000 വർഷത്തിലേറെയായി രൂപംകൊണ്ട ഹിമാനിയിൽ നിന്ന് ശേഖരിച്ച ഐസ് ഡെന്മാർക്ക് വഴി ഒമ്പത് ആഴ്ചകൾകളോളം സഞ്ചരിച്ചാണ് ദുബായിലെത്തിയത്. ഇത്തരം മഞ്ഞുപാളികളുടെ കയറ്റുമതികൾ ​ഗ്രീൻലാന്റിൽ ആർട്ടിക് ഐസിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.

യു.എ.ഇയിലെ ഹോട്ടലുകൾ റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെല്ലാം ഈ ശുദ്ധമായ മഞ്ഞുപാളികൾക്ക് ആവശ്യക്കാരെറെയാണ്. മാത്രമല്ല സൗന്ദര്യ വർദ്ധക ഉത്പ്പന്നങ്ങൾക്കും ഐസ് ബാത്തിനും ഈ മഞ്ഞുക്കട്ടകൾ വലിയ തുക നൽകി സ്വന്തമാക്കുന്നവരുണ്ട്.

ആധുനിക വ്യവസായം ഒരു തരത്തിലും ഈ ശുദ്ധമായ ഐസ്കട്ടകളെ മലിനമാക്കിയിട്ടില്ലെന്നാണ് ആർട്ടിക് ഐസിന്റെ അവകാശവാദം. ഈ ഐസ് സാധാരണയേക്കാൾ സാവധാനത്തിലാണ് ഉരുകുന്നത്. പാനീയങ്ങളിൽ ഉപയോ​ഗിക്കാൻ ഏറ്റവും നല്ല ഐസ് കട്ടകൾ ഇതിൽ നിന്നും എടുക്കാം. കാരണം മഞ്ഞുമലയിലെ ഐസ് കട്ടകൾക്ക് രൂചിയുണ്ടാകില്ല. അത് കൊണ്ട് തന്നെ ഇത് പാനീയത്തിന്റെ യഥാർത്ഥ രുചിയെ അങ്ങനെ നിലനിർത്തും. അത് കൊണ്ട് തന്നെ ഈ മഞ്ഞുക്കട്ടയ്ക്കായി ലോകമെമ്പാടും ആവശ്യക്കാരുമേറെയാണ്

You May Also Like

More From Author

+ There are no comments

Add yours