ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിൽ നിർമ്മിച്ചിരിക്കുന്ന ഉരുക്ക് പക്ഷി വീണ്ടും പുതിയൊരു റെക്കോർഡ് തീർക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും വലിയ ഇല്യൂമിനേറ്റഡ് സ്റ്റീൽ ശിൽപം എന്ന പദവിയാണ് ഗ്ലോബൽ വില്ലേജിനെ തേടി എത്തിയിരിക്കുന്നത്.
ചിറകുകൾ വിടർത്തി, യുഎഇയുടെ ദേശീയ പക്ഷിയോടുള്ള ആദരസൂചകമായ സ്റ്റീൽ ഫാൽക്കൺ ആണ് പക്ഷിയുടെ രൂപം. 8 മീറ്ററിൽ താഴെ ഉയരത്തിൽ 22 മീറ്ററിലധികം ചിറകുകളുള്ള, 8,000 കിലോഗ്രാം ഭാരമുള്ളതാണ് ഈ പക്ഷിയുടെ രൂപം. 50,000 ലൈറ്റുകളാണ് ഈ ശിൽപ്പത്തിനുമേൽ ഘടിപ്പിച്ചിരിക്കുന്നത്.
യുഎഇയുടെ സംസ്കാരത്തിന്റെയും സ്വത്വത്തിന്റെയും പ്രാധാന്യത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ഫാൽക്കൺ ഘടന ഗ്ലോബൽ വില്ലേജിൽ മാത്രം കാണാൻ കഴിയുന്ന ഒരത്ഭുത കാഴ്ച തന്നെയാണ്. നിരവധി സന്ദർശകരാണ് സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും ഈ ഭീമൻ പക്ഷിയെ കാണാനായി ഗ്ലോബൽ വില്ലേജിൽ എത്തുന്നത്.
+ There are no comments
Add yours