സ്വപ്ന വാഹനങ്ങൾ ഓടിക്കാം ‘റിയാദ് മോട്ടോർ ഷോ 2023’

1 min read
Spread the love

റിയാദ്: റിയാദ് സീസണിൻറെ ഭാഗമായ ‘റിയാദ് മോട്ടോർ ഷോ 2023’ന് തുടക്കം. ബോളിവുഡ് സിറ്റിയിലെ കിങ്ഡം അരീന സ്റ്റേഡിയത്തിലാണ് ലോക വാഹന വിപണിയിലെ 50 ലധികം പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ പ്രദർശനം ആരംഭിച്ചത്. സൗദിയിലും പശ്ചിമേഷ്യൻ മേഖലയിലും ആദ്യമായി നിർമിക്കുന്ന വാഹനങ്ങളുടെ മോഡലുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.

വിപണിയിലേക്കെത്തുന്ന ഏറ്റവും പുതിയ വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനും കമ്പനികൾക്ക് സ്വന്തം ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് മോട്ടോർ ഷോയിൽ അവസരമൊരുക്കുന്നത്.

ലോകോത്തര ബ്രാൻഡുകളിലുള്ള ഇലക്ട്രിക് കാറുകൾ ഉൾപ്പെടെയുള്ളവയും പ്രദർശനത്തിലുണ്ട്. ഫോർ-വീൽ, ഓഫ്-റോഡ് ഡ്രൈവ് ഡെമോസ്ട്രേഷനുകൾ, ഗോ-കാർട്ട് റേസിങ് ട്രാക്കുകൾ, ടെസ്റ്റ് ഡ്രൈവിങ് എന്നിവയും മേളനഗരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് അവരുടെ സ്വപ്ന വാഹനങ്ങൾ ഓടിക്കാനുള്ള അവസരമുണ്ട്.

You May Also Like

More From Author

+ There are no comments

Add yours