ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ സാധിക്കുന്നില്ല; മദീനയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് വർഷത്തിൽ ഒരു തവണ മാത്രം

0 min read
Spread the love

മദീന: മദീനയിലെ റൗദയിൽ പ്രവേശിക്കാൻ പെർമിറ്റ് ഇനി വർഷത്തിൽ ഒരു തവണ മാത്രം. പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഒരു വർഷത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. റൗദ സന്ദർശനത്തിനായി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പുതിയ അപ്ഡേറ്റിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പുതുതായി ഒരാൾക്ക് 365 ദിവസത്തിന് ശേഷമേ അടുത്ത പെർമിറ്റ് ലഭിക്കൂ. മദീനയിൽ എത്തുന്നവർക്ക് സന്ദർശനം എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. റൗദയിൽ സന്ദർശിക്കുന്നവരുടെ എണ്ണം ഇപ്പോൾ കൂടുതൽ ആണ്. ഇത് അനുസരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പ്രവാചക ഖബറിൻറെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗദ. ഇവിടെ സന്ദർശിക്കാൻ നിരവധി പേരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

കൊവിഡ് കാലത്താണ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി തുടങ്ങിയത്. എന്നാൽ കൊവിഡിന് ശേഷം പെർമിറ്റ് സംവിധാനങ്ങൾ എല്ലാം എടുത്തു കളഞ്ഞു. ഇപ്പോൾ മദീനയിൽ റൗദ പ്രവേശനത്തിന് മാത്രമേ പെർമിറ്റ് ആവശ്യമുള്ളൂ. നിലവിൽ മദീന ഹറം പള്ളി പ്രവേശനം, നിസ്കാരം, പ്രവാചകൻറെ ഖബറിടം സന്ദർശിക്കൽ തുങ്ങിയവക്കൊന്നും തന്നെ ഇപ്പോൾ പെർമിറ്റ് നിർബന്ധമില്ല. ഉംറ ആപ്ലികേഷനായ നസുക് വഴിയാണ് പെർമിറ്റ് എടുക്കേണ്ടത്

You May Also Like

More From Author

+ There are no comments

Add yours