നിർമ്മിത ബുദ്ധിയുടെ സ്വാധീനത്തിൽ ഭയന്ന് മുതലാളിമാർ;സൗദിയിലെ ഭൂരിഭാഗം സിഇഒ മാരും ആശങ്കയിലെന്ന് സർവ്വേ

0 min read
Spread the love

സൗദി: നിർമ്മിതബുദ്ധിയുടെ കടന്നുക്കയറ്റത്തിൽ സൗദി അറേബ്യയിലെ ഭൂരിഭാഗം സിഇഒ മാരും ആശങ്കയിലെന്ന് സർവ്വേ റിപ്പോർട്ട്. തങ്ങളുടെ കമ്പനിയും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയും ഭാവിയിൽ എന്തായി തീരുമെന്ന് അറിയില്ലെന്ന് ഇവർ ആശങ്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൗദി അറേബ്യക്ക് പുറമേ യുഎഇയിലെ മിക്ക ബിസിനസ് മേധാവികളിൽ 87 ശതമാനം പേരും തങ്ങളുടെ കമ്പനിയുടെ ഭാവിയിൽ നിർമ്മിത ബുദ്ധിയുടെ അപകടം മനസ്സിലാക്കി ആശങ്കപ്പെടുന്നുണ്ട്.

നിർമ്മിത ബുദ്ധിയിൽ കമ്പനി മേധാവിമാർ ആശങ്കയിലാണ് എന്ന് പഠനം നടത്തിയത് അലിക്സ് പാർട്ണേഴ്സ് ഡിസ്പ്രഷൻ ഇൻഡക്സ് ആണ്. യുഎഇയിലെ വിവിധ കമ്പനികളിലെ 3000 സിഇഒ മാരും എക്സിക്യൂട്ടീവുകളുമാണ് പ്രതികരിച്ചത്.

സാങ്കേതിക മാറ്റങ്ങൾ തങ്ങളുടെ തൊഴിലാളികളുടെ കഴിവുകളെ നശിപ്പിക്കുമെന്നും ഒരു വലിയ വിഭാഗം സിഇഒമാർ കരുതുന്നു. ഈ വെല്ലുവിളികളോട് പ്രതികരിച്ച് യുഎഇയിലെയും സൗദി അറേബ്യയിലെയും കമ്പനി മേധാവികൾ മുൻവർഷത്തേക്കാൾ കൂടുതൽ സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തുന്നു.

അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ ബിസിനസ് വളർച്ച ഉറപ്പാക്കാൻ ഡിജിറ്റൽ പരിവർത്തനത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്താൻ ഏകദേശം 64% പദ്ധതിയിടുന്നതായും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

“ജനറേറ്റീവ് എഐയുടെ ഉയർച്ച ലോകത്തിലെ പല നേതാക്കൾക്കും ആവേശകരവും ഭയപ്പെടുത്തുന്നതുമാണ് പക്ഷേ ബിസിനസ്സിൽ എഐ പോലുള്ള സാങ്കേതിക വിദ്യ ഉപയോ​ഗിക്കാൻ അവർ നിർബന്ധിതരാകുന്നുവെന്നും അലിക്സ് പാർട്‌ണേഴ്‌സിലെ മിഡിൽ ഈസ്റ്റ് ലീഡർ ഗബ്രിയേൽ ചാഹിൻ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours