യുഎഇ: യുഎഇയിൽ വാടക ഗർഭധാരണത്തിന് അനുമതി. സമീപകാലത്ത് യുഎഇ മാറ്റം വരുത്തിയ നിയമഭേദഗതിയിലൂടെയാണ് വാടക ഗർഭധാരണത്തിന് അനുമതി നൽകുന്നത്. രാജ്യത്ത് വാടകഗർഭധാരണത്തിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. പുതിയ നിയമഭേദഗതിയോടെ യുഎഇ പ്രത്യുൽപ്പാദന സാങ്കേതികതയെ സ്വീകരിക്കുകയാണെന്നും ഇതൊരു നല്ല മാറ്റമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കോ വ്യക്തിക്കോ വേണ്ടി ഒരു കുഞ്ഞിനെ ഗർഭപാത്രത്തിൽ വഹിക്കാനും പ്രസവിക്കാനും ഒരു സ്ത്രീ സമ്മതിക്കുന്ന/തയ്യാറാകുന്ന പ്രക്രിയയാണ് വാടക ഗർഭധാരണം.
വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ മുസ്ലീം ഇതര കക്ഷികൾക്ക് വൈദ്യസഹായത്തോടെയുള്ള പുനരുൽപ്പാദനം (IVF) വ്യാപിപ്പിക്കുക, വാടക ഗർഭധാരണം അനുവദിക്കുക, അവിവാഹിതരായ ദമ്പതികൾക്ക് ബീജസങ്കലനത്തിനും ഇംപ്ലാന്റേഷൻ നടപടിക്രമങ്ങൾക്കും പ്രവേശനം അനുവദിക്കുക എന്നിവയാണ് നിയമഭേദഗതിയിലെ ശ്രദ്ധേയമായ മറ്റ് കാര്യങ്ങൾ
+ There are no comments
Add yours