മോദിക്കൊപ്പം സുൽത്താന്റെ റോഡ് ഷോ; വൈബ്രന്റ് ​ഗുജറാത്തിൽ യു.എ.ഇ പ്രസിഡന്റ്

1 min read
Spread the love

ദുബായ്: ‘വെൽക്കം ടു ഇന്ത്യ മൈ ബ്രദർ’ എന്ന് പറഞ്ഞു കൊണ്ടാണ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ(Sheikh Mohammed bin Zayed Al Nahyan) പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. തുടർന്ന് മോദിക്കൊപ്പം അഹമ്മദാബാദിൽ നടന്ന റോഡ് ഷോയിലും പ്രഡിസന്റ് പങ്കെടുത്തു.

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധിനഗറിലേക്കായിരുന്നു റോഡ് ഷോ. മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള മെഗാ റോഡ് ഷോയായിരുന്നു സംഘടിപ്പിച്ചത്.

ശൈഖ് മുഹമ്മദിനെ സ്വാഗതം ചെയ്ത് അഹമ്മദാബാദ് തെരുവീഥികളിൽ വലിയ ബോർഡുകൾ സ്ഥാപിച്ചിരുന്നു. നാടൻ കലാരൂപങ്ങളുടെ പ്രകടനവും സ്വീകരണ ചടങ്ങിൽ അരങ്ങേറി. റോഡ് ഷോ കടന്നുപോയ ഭാഗങ്ങളിൽ ജനങ്ങൾ ഇന്ത്യയുടെയും യു.എ.ഇയുടെയും പതാകകൾ വീശിക്കൊണ്ടാണ് ഇരുവരെയും സ്വീകരിച്ചത്. തുടർന്ന് സ്വീകരണ ചടങ്ങിൻറെ ചിത്രങ്ങൾ മോദി സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും ചെയ്തു.

10ാമത് വൈബ്രൻറ് ഗുജറാത്ത് ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ശൈഖ് മുഹമ്മദ് ഇന്ത്യയിൽ എത്തിയത്. എൻറെ സഹോദരൻ ശൈഖ് മുഹമ്മദിൻറെ വരവ് വളരെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു.

ഇന്ത്യയും യു.എ.ഇയും തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. തുടർന്ന് ഇരുരാജ്യങ്ങളും വിവിധ രംഗങ്ങളിൽ സഹകരണത്തിന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

You May Also Like

More From Author

+ There are no comments

Add yours