വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത; ഒമാൻ സുൽത്താൻ ഇന്ത്യയിലേക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

1 min read
Spread the love

ദുബായ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്(Haitham bin Tariq) ഇന്ത്യ സന്ദർശിക്കുന്നു. ഈ മാസം പകുതിയോടെ സുൽത്താൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

പ്രതിരോധ മേഖലയിൽ ഉൾപ്പെടെ ഇന്ത്യയുടെ ഗൾഫ് മേഖലയിലെ പ്രധാന പങ്കാളിയാണ് സുൽത്താനേറ്റ് ഓഫ് ഒമാൻ. ദുകമിൽ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. ഈ വർഷം ജൂണിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഒമാൻ സന്ദർശിച്ചിരുന്നു.

ഡിസംബർ 16ന് സുൽത്താൻ ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഒമാൻ അതിഥി രാഷ്ട്രമായിരുന്നു. മേഖലയിലെ തന്നെ ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ പങ്കാളിയാണ് ഒമാൻ. സുൽത്താന്റെ ഇന്ത്യാ സന്ദർശനം, ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ കൂടുതൽ സഹകരണം രൂപപ്പെടുത്തും. ഏഴ് ലക്ഷത്തിൽ പരം ഇന്ത്യക്കാരാണ് ഒമാനിൽ കഴിയുന്നത്.

You May Also Like

More From Author

+ There are no comments

Add yours