മലയാളി വിദ്യാർഥി അബുദാബിയിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു. എണാകുളം ജില്ലയിലെ തോട്ടറ സ്വദേശി പാറയിൽ ബിനോയ് തോമസിന്റെയും (അഡ്നോക്) എൽസി ബിനോയുടെയും (നഴ്സ്, ഷെയ്ഖ് ഖലീഫ ഹോസ്പിറ്റൽ) മകൻ അലക്സ് ബിനോയ് (17) ആണ് മരിച്ചത്.
ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ഇന്നലെ വൈകിട്ട് മൂന്നരയോടെ അലക്സ് താഴെ വീണത്.
വാച്ച്മാൻ വിളിച്ച് പറയുമ്പോഴാണ് ബിനോയ് വിവരം അറിയുന്നത്. ഗുരുതര പരുക്കേറ്റ അലക്സിനെ അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബി മുറൂറിലെ ഇന്ത്യൻ സ്കൂളിൽ 12-ാം പരീക്ഷ കഴിഞ്ഞ് ഫലപ്രഖ്യാപനം കാത്തിരിക്കുകയായിരുന്നു. ഫൊട്ടോഗ്രഫിയിൽ ഉപരിപഠനത്തിനുള്ള തയാറെടുപ്പിനിടെയാണ് ദുരന്തം.
സഹോദരങ്ങൾ: ഡോ. രാഹുൽ ബിനോയ് (ആലപ്പുഴ), രോഹിത് ബിനോയ് (പോളണ്ട്). സംസ്കാരം ഞായർ വൈകിട്ട് 3.30ന് തോട്ടറിയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചർച്ചിൽ.
+ There are no comments
Add yours