‘പ്രകാശങ്ങളുടെ ഉത്സവം’; 12 ദിവസം നീണ്ടുനിൽക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവൽ

1 min read
Spread the love

ഷാർജ: 13-ാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ (SLF) ഫെബ്രുവരി 7 മുതൽ 18 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഷാർജയിലെ താമസക്കാർക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്സവമാണ് 13-ാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ (SLF).

ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്‌സിടിഡിഎ)യാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ പ്രശസ്തരായ കലാകാരന്മാർ വിഭാവനം ചെയ്യുന്ന വിസ്മയിപ്പിക്കുന്ന കലാപരമായ പ്രദർശനങ്ങളും പരിപാടിയുടെ ഭാ​ഗമായി അരങ്ങേറും.

അന്താരാഷ്‌ട്ര കലാകാരന്മാർ സൂക്ഷ്മമായി രൂപകല്പന ചെയ്‌ത അതിമനോഹരമായ ലൈറ്റ് ഷോകൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കും, 12 പ്രധാന സ്ഥലങ്ങളിൽ തുടർച്ചയായി 12 ദിവസങ്ങളിലായി അവ പ്രദർശിപ്പിക്കുകയും ചെയ്യും. വൈകിട്ട് 6 മണി മുതൽ 11 മണി വരെ പ്രദർശനങ്ങൾ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഒഴികെ, അർദ്ധരാത്രി വരെ പ്രദർശനം തുടരും.

അത്യാധുനിക ഊർജ്ജ-കാര്യക്ഷമമായ ലൈറ്റിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, ഷാർജയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും ആഘോഷിക്കുന്ന ഉത്സവം ഷാർജ നിവാസികളെ സംബന്ധിച്ച് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നുകൂടിയാണ്.

കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് അനുസരിച്ച്, ഷാർജ എമിറേറ്റിലെയും അതിന്റെ നഗരങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട ഒരു കൂട്ടം പള്ളികൾ “ഷാർജ ലൈറ്റ്‌സ് ഫെസ്റ്റിവൽ (SFL) 2023” പ്രകടനങ്ങളാൽ ലോകത്തെ മിക്ക മാധ്യമങ്ങലിലും ഇടംപിടിച്ചിരുന്നു. ഖാലിദ് ലേക്ക് കോർണിഷിലെ അൽ നൂർ മസ്ജിദും എമിറേറ്റിന്റെ മധ്യഭാഗത്തുള്ള ഏറ്റവും വലിയ പള്ളിയായ ഷാർജ മസ്ജിദും ദിബ്ബ അൽ ഹിസ്നിലെ ഷെയ്ഖ് റാഷിദ് ബിൻ അഹമ്മദ് അൽ ഖാസിമി മസ്ജിദും പള്ളികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ, ഷാർജയുടെ മനോഹരമായ വാസ്തുവിദ്യയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും വെളിച്ചത്തിന്റെയും ആദ്യത്തെ ഉത്സവം 2010 ലാണ് അവതരിപ്പിച്ചത്.

You May Also Like

More From Author

+ There are no comments

Add yours