ഇനി ബഹിരാകാശയാത്ര വിമാനയാത്ര പോലെ എളുപ്പം; സ്വപ്ന പദ്ധതികളുമായി യുഎഇ

1 min read
Spread the love

യുഎഇ; ബഹിരാകാശ യാത്രയെ ഒരു സാധാരണ യാത്രയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഎഇ. ഒരു വിമാന യാത്രയിലേതിന് സമാനമായി വളരെ വേ​ഗത്തിൽ ബഹിരാകശത്തേക്ക് ഒരു സാധാരണ യാത്രയാണ് ലക്ഷ്യമിടുന്നത്. കൂടുതൽ വിമാന കമ്പനികൾ ബഹിരാകാശത്ത് ആളുകളെ എത്തിക്കുന്നതിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബഹിരാകാശയാത്ര പദ്ധതി ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്നാണ് യുഎഇയുടെ കണക്ക് കൂട്ടൽ

യുഎഇയുടെ 52-ാമത് ദേശീയ ദിനത്തിന് മുന്നോടിയായി ബഹിരാകാശ ദൗത്യം വിജയകരമാക്കി തിരിച്ചെത്തിയ സുൽത്താൻ അൽ നെയാദിയുടെ വിജയാഘോഷം നടക്കുന്ന ചടങ്ങിൽ എമിറേറ്റ്‌സിന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നടത്തിയ ബഹിരാകാശയാത്ര സംബന്ധിച്ചുള്ള ചില വിലയിരുത്തലുകളാണ് യുഎഇ യുടെ ഈ ആശയത്തിന് പിന്നിൽ.

“ബഹിരാകാശത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ കൂടുതൽ പര്യവേക്ഷണം ചെയ്യുന്നു, കൂടുതൽ ആളുകളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു.” പദ്ധതിയെ കുറിച്ച് എമിറേറ്റ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അദേൽ അൽ റെദ (Adel Al Redha) പറയുന്നു.

You May Also Like

More From Author

+ There are no comments

Add yours