വിമാനയാത്രയിൽ എമിറേറ്റ്സ് ഐഡി നിർബന്ധം; കർശനമാക്കി യുഎഇ

0 min read
Spread the love

ദുബായ്: വിമാനയാത്രയിൽ എമിറേറ്റ്സ് ഐഡി നിർബന്ധമാക്കുകയാണ് യുഎഇ. സാധുവായ ഡിജിറ്റൽ എമിറേറ്റ്സ് ഐഡിക്ക് പുറമേ എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ യാത്രയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.

ഡിജിറ്റൽ താമസരേഖകളിലേക്ക് യുഎഇ മാറിയെങ്കിലും യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിൽ പോയി തിരികെ എത്തുന്ന യാത്രക്കാർക്ക് എമിറേറ്റ്സ് ഐഡി കൈവശം സൂക്ഷിക്കേണ്ടത് അനിവാര്യമായി വരാറുണ്ട്. അതുകൊണ്ട് യുഎഇയിലേക്കുള്ള യാത്രക്കാർ തങ്ങളുടെ എമിറേറ്റ്സ് ഐഡി കൈവശം സൂക്ഷിക്കണമെന്ന് ട്രാവൽ ഏജൻറുമാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി 2022ലാണ് എമിറേറ്റ്സ് ഐഡി ഔദ്യോഗിക താമസ രേഖയായി പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന രീതിയായിരുന്നു.

അപ്ഡേറ്റ് ചെയ്ത എമിറേറ്റ്സ് ഐഡിയിൽ താമസരേഖ തെളിയിക്കുന്ന എല്ലാ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ഇമ്മിഗ്രേഷൻ കൗണ്ടറുകളിൽ ഈ വിവരങ്ങൾ ഡിജിറ്റലി പരിശോധിക്കാനാകും.

യുഎഇയിലേക്ക് മടങ്ങുന്ന ചില ഇന്ത്യക്കാർക്ക് എമിറേറ്റ്സ് ഐഡി കൈവശം ഇല്ലാത്തതിൻറെ പേരിൽ ഇന്ത്യൻ എയർപോർട്ടുകളിൽ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.

You May Also Like

More From Author

+ There are no comments

Add yours