ബ്രീട്ടീഷ് കമ്പനിയോട് ‘നോ’ പറഞ്ഞ ഷെയ്ഖ് സായിദ് സ്വപ്നം കണ്ടത് ഇന്ത്യയിലെയും പാരീസിലെയും പാതകൾ; അതിവിശാലവും നൂതനവുമായ യു.എ.ഇയിലെ റോഡുകളുടെ ചരിത്രം ഇങ്ങനെയാണ്….!

1 min read
Spread the love

ഓരോ വികസന പദ്ധതികൾ കൊണ്ടും ലോകത്തെ അതിശയിപ്പിക്കുന്ന യു.എ.ഇ. വിനോദരംഗത്തും ഗതാഗത രംഗത്തും അടിമുടി മാറ്റങ്ങൾ വരുത്തുന്ന ദിനംപ്രതി പ്രഖ്യാപിക്കപ്പെടുന്ന ഓരോ പദ്ധതികളും എമിറേറ്റിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. യു.എ.ഇയിലെ റോഡുകൾ നിർമ്മിക്കപ്പെട്ടത് ഇന്ത്യയിൽ നിന്ന് പ്രചോദനമുൾകൊണ്ട് കൊണ്ടാണെന്ന് പറ‍ഞ്ഞാൽ ഇന്നത്തെ കാലത്ത് ആര് വിശ്വസിക്കാനാണ്.

അങ്ങനെയൊരു ചരിത്രത്തെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. യു.എ.ഇയിൽ ഇന്ന് കാണുന്ന, വാഹനങ്ങൾ ചീറിപായുന്ന, ഇന്ത്യൻ റോഡുകൾ മാതൃകയായ അറബ് രാജ്യത്തിന്റെ ​ഗതാ​ഗത സംവിധാനത്തെ കുറിച്ച്.

യു.എ.ഇയിലെ ഇന്നത്തെ റോഡുകളെ കുറിച്ച് അറിയണമെങ്കിൽ ആദ്യം ഷെയ്ഖ് സയീദ് ബിൻ സുൽത്താൻ അൽനഹ്യാ(Sheikh Zayed bin Sultan Al Nahyan)നെ കുറിച്ച് അറിയണം. അതിന് 1960കളിലേക്ക് സഞ്ചരിക്കണം. 1960-കളിൽ, റോഡുകളോ ഹൈവേകളോ ഇല്ലാതിരുന്ന കാലത്ത്, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ആധുനിക തലസ്ഥാന നഗരം സൃഷ്ടിക്കാൻ ഇറങ്ങി പുറപ്പെട്ടയാളാണ് ഷെയ്ഖ് സയീദ് ബിൻ സുൽത്താൻ അൽനഹ്യാൻ എന്ന യു.എ.ഇയുടെ സ്ഥാപക പിതാവ്.

ഈയിടെ അബുദാബിയിൽ സംഘടിപ്പിച്ച ഇന്നോവിഷൻ എംമ്പവറിം​ഗ് നെക്സ്റ്റ് ജനറേഷൻ(Innovision empowering next generation) എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന മുഹമ്മദ് അബ്ദുൾ ജലീൽ അൽ ഫാഹിം (Mohammed Abdul Jalil Al Fahim) ആ പഴ ചരിത്ര നിർമ്മിതികളെ ഓർത്തെടുക്കുയുണ്ടായി. അന്ന് ഷെയ്ഖ് സയീദ് ബിൻ സുൽത്താൻ അൽനഹ്യാൻ യു.എ.ഇയിൽ റോഡുകൾ പണിയാൻ പദ്ധതിയിടുമ്പോൾ ആ തീരുമാനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ബിസിനസ്സുക്കാരനും, ചരിത്രക്കാരനും, ​ഗ്രന്ഥകർത്താവുമൊക്കെയായി വിഭിന്നതലങ്ങളിൽ പ്രതിഭ തെളിയിച്ച മുഹമ്മദ് അബ്ദുൾ ജലീൽ അൽ ഫാഹിം ആയിരുന്നു.

1960 കളിൽ, റോഡുകളോ ഹൈവേകളോ ഇല്ലായിരുന്നു, എന്നാൽ എല്ലായിടത്തും മരുഭൂമികൾ മാത്രമായിരുന്നപ്പോൾ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു ആധുനിക തലസ്ഥാന നഗരം സൃഷ്ടിക്കുന്നതിനുള്ള അടിത്തറ പാകി, ദർശനശാലിയായ എമിറാത്തി നേതാവ് അൽ നഹ്യാൻ. വിദേശ സന്ദർശനങ്ങളെത്തുടർന്ന്, ഷെയ്ഖ് സായിദ് ആഗ്രഹിച്ചത് ചാംപ്സ്-എലിസീസ് പോലെയുള്ള വിശാലമായ റോഡുകളുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ വഴികളിലൊന്നായിരുന്നു.

മുഹമ്മദ് അബ്ദുൽ ജലീൽ അൽ ഫാഹിം അദ്ദേഹത്തിന്റെ ഈ ആ​ഗ്രഹങ്ങളെ ഇന്നലെ കഴിഞ്ഞത് പോലെ ഓർത്തെടുക്കുന്നു. ഒരുദിവസം പ്രമുഖരായ ഒരു ബ്രിട്ടീഷ് സ്ഥാപനത്തിലെ ടൗൺ പ്ലാനർമാരോട് ഷെയ്ഖ് സായിദ് ബോംബെയിലും പാരീസിലുമുള്ളത് പോലെയുള്ള വലിയ റോഡുകൾ യു.എ.ഇയിലും പണികഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

അവന്യൂ ഡെസ് ചാംപ്സ്-എലിസീസ് – പാരീസിലുള്ള അതിമനോഹരമായ റോഡുകളാണ് ചാംപ്സ്-എലിസീസ്. 1670 തിലാണ് ഈ റോഡ് പണി കഴിപ്പിക്കുന്നത്. 1,910 മീ (6,270 അടി) നീളവും, 70 മീറ്റർ (230 അടി) വീതിയുമുള്ള ചാംപ്സ്-എലിസീസ് ലോകത്തിലെ അതിമനോഹരമായ പാതകളിൽ ഒന്നാണ്. പാരീസ് സന്ദർശിച്ച ഷെയ്ഖ് സായീദ് ചാംപ്സ്-എലിസീസിലൂടെ യാത്ര നടത്തി. അന്ന് മുതൽ അദ്ദേഹം സ്വപ്നം കണ്ടതാണ് അതിവിശാലമായ അതിസുന്ദരമായ റോഡുകൾ എമിറേറ്റിൽ വേണമെന്നത്.

പണ്ട്, അൽ ഫാഹിമിൻ്റെ പിതാവ് ഷെയ്ഖ് സായിദിൻ്റെ അടുത്ത വിശ്വസ്തനായിരുന്നു. അവർ ആദ്യമായി ഇന്ത്യയിലേക്ക് ഒരുമിച്ച് യാത്ര ചെയ്തു. അവിടം മുതലാണ് യു.എ.ഇയുടെ റോഡിന്റെ ചരിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. “1959-ൽ എൻ്റെ പിതാവ് ഷെയ്ഖ് സായിദിനൊപ്പം ആദ്യമായി ഇന്ത്യയിലേക്ക് പോകുമ്പോൾ, തന്റെ പിതാവും സുൽത്താനും ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ കൈവശം വച്ചിരുന്നതായി ഞാൻ ഓർക്കുന്നു“ എന്ന് പറയുകയുണ്ടായി അൽ ഫാഹിം. ഇന്ത്യയിലെ റോഡുകളെ കുറിച്ച് അങ്ങനെയാണ് അറിവുണ്ടായത്. പിന്നീട് റോഡുകളെ കുറിച്ച് പഠിക്കാൻ മാത്രമായി ഇരുവരും ഇന്ത്യയിലേക്ക് പോയിരുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് നിർമ്മിതമായ രണ്ട്‍വരി പാതകളും, മൂന്ന് വരി പാതകളും, പാലങ്ങളും, വിശാലമായ റോഡുകളും സുൽത്താനെ വല്ലാതെ ആകർഷിച്ചു. റോഡുകളുടെ ബലവും കരുത്തും കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. ഇതുപോലൊന്ന് നമ്മുടെ എമിറേറ്റിൽ ഉണ്ടായിരുന്നെങ്കിലെന്ന് അൽ ഫാഹിമിന്റെ പിതാവിനോട് ഷെയ്ഖ് സായിദ് ചോദിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇന്നത്തെ യു.എ.ഇയിലെ റോഡുകൾ.

1959ൽ അബുദാബിയിൽ മരുഭൂമിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഇന്ത്യ സന്ദർശിച്ച ശേഷം 10 വർഷങ്ങൾ നീണ്ട അന്വേഷണത്തിനും സമ​ഗ്രമായ പഠനങ്ങൾക്കും ശേഷമാണ് ഷെയ്ഖ് സായിദ് യു.എ.ഇയിൽ റോഡ് സ്ഥാപിച്ചടെുക്കുന്നത്. മനോഹരമായ ഓർമ്മകളുമായാണ് ഇന്ത്യയിൽ സന്ദർശനം നടത്തിയ ശേഷം തന്റെ പിതാവും ഷെയ്ഖ് സായിദും തിരിച്ച് എമിറേറ്റിൽ എത്തിയതെന്ന് അൽ ഫാഹിം പറയുന്നു.

1950 കളിലും 60 കളിലും ഷെയ്ഖ് സായിദ് പാരീസ് ഉൾപ്പെടെയുള്ള യൂറോപ്യൻ നഗരങ്ങൾ സന്ദർശിച്ചു. അത്തരം യാത്രകൾ തൻ്റെ ആളുകൾക്ക് സമാനമായ സൗകര്യങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1966 ഓഗസ്റ്റിൽ, ഷെയ്ഖ് സായിദ് അബുദാബിയുടെ ഭരണാധികാരിയായപ്പോൾ, ഒരു വിട്ടുവീഴ്ചയും കൂടാതെ വികസനം വേഗത്തിലാക്കാൻ അദ്ദേഹം ലക്ഷ്യമിട്ടു.

ഇന്ത്യയിലും യൂറോപ്പിലും താൻ കണ്ട വികസന പദ്ധതികൾ ഷെയ്ഖ് സായിദിനെ ഏറെ സ്വാധിനിച്ചു. ചുറ്റുമുള്ള എല്ലാവരേയും അദ്ദേഹം ഇന്ത്യയിലും പാരീസിലും താൻ കണ്ട വികസന പദ്ധതികളെ കുറിച്ച് വാചാലനായി.. ഒരു ദിവസം, ഷെയ്ഖ് സായിദ് മജ്‌ലിസിൽ നിറയെ ആളുകളെ വിളിച്ച് കൂട്ടി. അബുദാബിയിൽ റോഡുകൾ നിർമ്മിക്കാനുള്ള പദ്ധതികളുമായി ടൗൺ പ്ലാനർമാർ എത്തി, ഒരു ദിവസം, ഷെയ്ഖ് സായിദ് അയാൾ സ്വപ്നം കണ്ടതുപോലെ രാജ്യം കെട്ടിപ്പടുക്കാൻ തീരുമാനിച്ചു…!

അബുദാബിയിൽ നിർമിക്കുന്ന റോഡുകളുടെ വീതിയും രൂപകൽപ്പനയും സംബന്ധിച്ച് ഒരു ബ്രിട്ടീഷ് കമ്പനിയുടെ ടൗൺ പ്ലാനർമാരുമായി ഷെയ്ഖ് സായിദ് ദീർഘനേരം സംഭാഷണം നടത്തി. യു.എ.ഇയിലെ റോഡുകൾ എങ്ങനെയുള്ളതാകണം എന്നതിനെ സംബന്ധിച്ച് ബ്രിട്ടീഷ് പ്ലാനർമാരുടെ കൈവശം ഒരു പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ ആ പ്ലാനിൽ റോഡുകൾ വളരെ ചെറുതാണെന്നും താൻ ഇതല്ല ഉദ്ദേശിക്കുന്നതെന്നും ഷെയ്ഖ് സായിദ് തുറന്ന് പറഞ്ഞു.

ഞങ്ങൾ അബുദാബിയെക്കുറിച്ചാണ് സംസാരിക്കുന്നത്. രണ്ട് വഴികൾക്കും റോഡുകൾ 10 മീറ്ററിൽ കൂടരുത് എന്ന് ബ്രിട്ടീഷ് പ്ലാനർമാർ പറഞ്ഞപ്പോൾ “ഭാവിയിൽ ഈ രാജ്യം വളരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഞങ്ങൾക്ക് വിശാലമായ റോഡുകൾ ആവശ്യമാണ്.”എന്ന് വ്യക്തമായ ഉത്തരം നൽകി ഷെയ്ഖ് സായിദ്.

ഇപ്പോൾ നിങ്ങളുടെ കൈവശമുള്ള കാറുകളുടെ എണ്ണം ഏകദേശം 1,200 എണ്ണം മാത്രമാണ്. നിങ്ങൾക്ക് എത്രത്തോളം വളരാൻ കഴിയും? നിങ്ങൾക്ക് വലിയ റോഡുകൾ ആവശ്യമില്ല. കൂടാതെ, നിങ്ങൾ ഒരു ദ്വീപിലാണ് താമസിക്കുന്നത്, റോഡുകൾ മാത്രം നിർമ്മിച്ചുകൊണ്ട് നിങ്ങൾ എന്ത് വികസനം നടത്താനാണ്, താമസസ്ഥലവും സ്ഥാപനവും പോലുള്ളവ നിങ്ങളുടെ രാജ്യത്ത് വളരുമെന്ന് തോന്നുന്നില്ലെന്നും ബ്രിട്ടീഷ് പ്ലാനർമാർ പറ‍ഞ്ഞു. എന്നാൽ “ഇപ്പോഴും, ഞങ്ങൾക്ക് വലിയ റോഡുകൾ ആവശ്യമാണ്.”എന്ന് പറ‍ഞ്ഞു കൊണ്ട് ഷെയ്ഖ് സായിദ് അവരോട് തർക്കിച്ചു. “നിങ്ങൾക്ക് ഇത് ആവശ്യമില്ല. ഇംഗ്ലണ്ടിൽ ഞങ്ങൾക്ക് എപ്പോഴും വീതിയുള്ള റോഡുകൾ വേണമായിരുന്നു. നിങ്ങൾക്ക് എന്തിന് വലിയ റോഡുകൾ വേണം?”ആർക്കിടെക്റ്റുകൾ തിരിച്ച് ചോദിച്ചു.“ഞാൻ ഇത് ബോംബെയിൽ കണ്ടിട്ടുണ്ട്, പാരീസിലും ഞാൻ ഇത് കണ്ടു. ഞാൻ ചാംപ്സ്-എലിസീസിനെ കണ്ടു. ഞങ്ങളുടെ എല്ലാ റോഡുകളും ചാംപ്‌സ്-എലിസീസിനേക്കാൾ വലുതായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഷെയ്ഖ് സായിദ് വ്യക്തമാക്കി.

“നോക്കൂ, ലണ്ടനിലെ പാർക്ക് ലെയ്ൻ പോലെ വീതിയുള്ള റോഡുകൾ ഞങ്ങൾ നിങ്ങൾക്ക് നിർമ്മിച്ചു നൽകാം എന്ന് പറഞ്ഞ ആർക്കിട്ക്റ്റുകളോട് ചാംപ്സ്-എലിസീസിനെപ്പോലെ യു.എ.ഇയും മാറണമെന്ന് ഷെയ്ഖ് സായിദ് കട്ടായം പറ‍ഞ്ഞു. ഇവയാണ് ഡിസൈനുകൾ, നിങ്ങൾക്കത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങളെ തിരിച്ചയച്ചോളൂ എന്ന് ബ്രീട്ടീഷ് കമ്പനി തയ്യാറാക്കിയ പ്ലാനിം​ഗ് സുൽത്താന് നേരെ കാണിച്ചു കൊണ്ട് വ്യക്തമാക്കി. എന്റെ മനസ്സിലെ പദ്ധതി ഇതല്ലെന്നും നിങ്ങൾക്ക് മടങ്ങാമെന്നും സുൽത്താൻ ദൃഢനിശ്ചയത്തോടെ അവരെ അറിയിച്ചു.

പിറ്റേദിവസം രണ്ട് അമേരിക്കൻ-കനേഡിയൻ കമ്പനികൾ സുൽത്താന്റെ മുന്നിലെത്തി. അങ്ങ് സ്വപ്നം കാണുന്ന പാതകൾ യു.എ.ഇയിൽ ഞങ്ങൾ വെട്ടിതരാമെന്ന് അവർ ഷെയ്ഖ് സായിദിന് ഉറപ്പ് നൽകി. വിശാലമായ റോഡുകൾ വേണമെന്ന ഷെയ്ഖ് സായിദിൻ്റെ നിശ്ചയദാർഢ്യം വിജയിക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നിയെന്ന് അൽ ഫാഹിം ഓർക്കുന്നു.

ഇപ്പോൾ നഗരമധ്യത്തിലുള്ള അബുദാബിയിലെ ഞങ്ങളുടെ റോഡുകൾ ചാംപ്‌സ്-എലിസീസ് പോലെ കാണപ്പെടുന്നു, കാരണം വിശാലമായ റോഡുകൾ വേണമെന്ന് ഷെയ്ഖ് സായിദ് നിർബന്ധിച്ചു അതിന് ഇന്ത്യയും പാരീസും ഒരു നിമിത്തമായെന്നും വേദിയിൽ ഉയർന്നു കേട്ട കരഘോഷങ്ങൾക്കിടെ മുഹമ്മദ് അബ്ദുൾ ജലീൽ അൽ ഫാഹിം പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours