ദുബായ്: ഈ വർഷത്തെ 33ാം സോഷ്യൽ അജണ്ടയുടെ ഭാഗമായി 2300 ഓളം വീടുകൾ നിർമ്മിച്ച് നൽകും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയ്ക് അംഗീകാരം നൽകി.
‘കുടുംബം നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ’ എന്ന ആഹ്വാനവുമായാണ് പ്രധാനമന്ത്രി പദ്ധതിയ്ക് അംഗീകാരം നൽകിയത്. അംഗീകൃത പദ്ധതികളിൽ ദുബായിലെ പൗരന്മാർക്ക് വിതരണം ചെയ്യുന്നതിനായി 3,500 പ്ലോട്ട് ഭൂമിയും ദുബായിലുടനീളമുള്ള 5.5 ബില്യൺ ദിർഹം വിലമതിക്കുന്ന 2,300 റെഡി-ടു-ഇൻ വീടുകളും നിർമ്മിച്ചു നൽകും.
നല്ല പാർപ്പിടം, ക്ഷേമ നടപടികൾ, നാളെയെക്കുറിച്ചുള്ള ഉറപ്പ്, വിശ്വാസം എന്നിവയെല്ലാം എമിറേറ്റിലെ സാമൂഹിക ഐക്യം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരൻമാരുടെ മുഴുവൻ അവകാശങ്ങളും സംരക്ഷിക്കപ്പെടാനും അവർക്ക് ഗുണനിലവാരമുള്ള ജീവിത സാഹചര്യമൊരുക്കാനും ഇത്തരം പദ്ധതികൾ ഇനിയും പ്രഖ്യാപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.
+ There are no comments
Add yours