ദുബായ്: ദുബായ് ഗവൺമെൻ്റിലെ വിവിധ കേഡറുകളിലായി 6,025 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച അംഗീകാരം നൽകി.
ദുബൈ പോലീസ്, ദുബായ് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ്, ജിഡിആർഎഫ്എ ദുബായ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയിലെ കേഡർമാരും പ്രമോഷനുകളിൽ ഉൾപ്പെടുന്നു.
ദുബായ് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് വൈസ് പ്രസിഡൻ്റ് മേജർ ജനറൽ അവദ് ഹാദർ അൽ മുഹൈരിയെ ലെഫ്റ്റനൻ്റ് ജനറലായി സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള തീരുമാനവും ഷെയ്ഖ് മുഹമ്മദ് പുറത്തിറക്കി.
+ There are no comments
Add yours