കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ ഷെയ്ഖ് മൻസൂർ അഗ്രികൾച്ചറൽ എക്‌സലൻസ് അവാർഡുമായി യു.എ.ഇ

1 min read
Spread the love

അബുദാബി: പ്രാദേശിക കർഷകരെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച നൂതനമായ പ്രൊമോഷണൽ, മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്‌സലൻസ് അവാർഡ്.

കാർഷിക മേഖലകളെ പ്രോത്സാഹിപ്പിക്കുക എന്ന അവാർഡിൻ്റെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച്, കാർഷിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും അവരുടെ നിർണായക പങ്കാണ് ലക്ഷ്യമിടുന്നത്. മികച്ച കർഷകരെയും കന്നുകാലി വളർത്തുന്നവരെയും പിന്തുണയ്ക്കുക എന്നതാണ് അവാർഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.

അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ പ്രാദേശിക കർഷകരുടെയും കർഷക രം​ഗത്തെ വിദ​ഗ്ധരുടെയും സജീവ പങ്കാളിത്തം ഉൾക്കൊള്ളുന്ന ഒമ്പത് വൈവിധ്യമാർന്ന ഫെസ്റ്റിവലുകൾക്ക് അവാർഡ് ആതിഥേയത്വം വഹിക്കുന്നു.

ജനുവരി 26 ന് ആരംഭിച്ച് ഫെബ്രുവരി 8 വരെ നീണ്ടുനിൽക്കുന്ന അൽ വാത്ബ തേൻ ഫെസ്റ്റിവൽ 60-ലധികം തേനീച്ച വളർത്തുകാരെയും പ്രത്യേക കമ്പനികളെയും രാജ്യത്തിന് പരിചയപ്പെടുത്തുന്നു. അവർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും എമിറാത്തി തേനീച്ച വളർത്തുന്നവരുടെ പുതിയ ഉത്പ്പന്നങ്ങൽ ലോകത്തിന് മുന്നിലേക്ക് പ്രദർശിപ്പിക്കാൻ ഒരു വേദി ലഭിക്കുന്നു.

അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFS) തേനീച്ച വളർത്തൽ മേഖലയും തേൻ ഉൽപാദനവും നിലനിർത്താൻ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. രാജ്യത്ത് തേനീച്ച ഇനങ്ങളെ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ പ്രവർത്തനങ്ങളിൽ എമിറാത്തി തേനീച്ച ഇനത്തിലെ രാജ്ഞികളെ ഉൽപ്പാദിപ്പിക്കുന്നത് പ്രധാന പദ്ധതികളിൽ ഒന്നാണ്.

വേനൽക്കാലത്ത് രാജ്യത്തെ സാഹചര്യങ്ങളെ ചെറുക്കാനും ഉയർന്ന ഗുണമേന്മയുള്ള തേൻ ഉൽപ്പാദിപ്പിക്കാനും വരോവ പരാന്നഭോജിയുമായുള്ള അണുബാധയെ സഹിക്കാനുമുള്ള കഴിവാണ് എമിറാത്തി തേനീച്ചകളെ കർഷകർക്കിടയിൽ വേറിട്ടതാക്കുന്നത്.

മികച്ച ഉത്പ്പന്നം മേളയിൽ പ്രദർശിപ്പിച്ച്, മികച്ച രീതിയിൽ കൃഷി ചെയ്യ്ത് ഉണ്ടാക്കിയതാണെന്ന് തെളിയിച്ചാൽ അവാർഡ് സ്വന്തമാക്കാൻ സാധിക്കും.

You May Also Like

More From Author

+ There are no comments

Add yours