ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാളെ ഇന്ത്യ സന്ദർശിക്കും.
യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഷെയ്ഖ് ഹംദാൻ മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തും.
വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ഊർജ്ജം, സാംസ്കാരിക വിനിമയം എന്നിങ്ങനെ നിരവധി മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിലും ദീർഘകാല, പരസ്പര പ്രയോജനകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധിക്ക് ആവശ്യമായ സഹകരണ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ സന്ദർശനത്തിലൂടെ വ്യക്തമാകുന്നത്.
+ There are no comments
Add yours