സമൂഹത്തിന്റെ ജീവിതരീതി, സാംസ്‌കാരം എന്നിവയ്ക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ച് ഷെയ്ഖ് ഹംദാൻ

1 min read
Spread the love

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു.

‘MyDubai Communities’ എന്ന പേരിലാണ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായിലെ ജീവിത രീതി വൈവിധ്യവും ഐക്യവും ആഗോള തലത്തിൽ പ്രതിനിധീകരിക്കാൻ വേണ്ടിയാണ് ഈ പുതിയ പ്ലാറ്റ്ഫോം കൊണ്ടുവന്നിരിക്കുന്നത്.

വീഡിയോ തുടങ്ങുന്നത് തന്നെ ഫാൽക്കൺ പക്ഷിയുടെ കണ്ണിലൂടെയുള്ള ദുബായ് നഗരത്തിന്റെ ചിത്രം ആണ്. പിന്നീട് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ആളുകൾ ഒത്തുചേരുന്നതും സംസാരിക്കുന്നതും കാണാം. നഗരവാസികൾക്കും സന്ദർശകർക്കും അവരുടെ അനുഭവങ്ങളും സാമൂഹിക സംഭാവനകളും പങ്കുവെക്കാനായുള്ള ഒരു ഡിജിറ്റൽ വേദിയാണിത്.

ദുബായിലെ വിവിധ സമൂഹങ്ങളെ ഒത്തു ചേർത്ത് നഗരത്തിന്റെ പുരോഗതിയിൽ അവരുടെ പങ്ക് അടയാളപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഈ പ്ലാറ്റ്ഫോം ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

MyDubai എന്ന ഹാഷ്‌ടാഗിന്റെ വിപുലീകരണമെന്ന നിലയിലും പുതിയ തലമുറയെ പ്രചോദിപ്പിക്കാനുള്ള ശ്രമമായാണ് MyDubai Communities രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് ദുബായുടെ ദൃശ്യമാകുന്ന ചിത്രം മാത്രമല്ല, അവിടെയുള്ള ജീവിത മൂല്യങ്ങളുടെ പ്രതീകവുമാണ്. 2014-ൽ ആരംഭിച്ച #MyDubai ഇനിഷിയേറ്റീവിന്റെ അടുത്ത തലമായാണ് ഈ പ്ലാറ്റ്ഫോം രൂപം കൊണ്ടത്. ദുബായിലെ ജനജീവിതം, അവരുടെ അനുഭവങ്ങളും കലാസാംസ്‌കാരിക വൈവിധ്യവും ലോകമൊട്ടാകെ അറിയിക്കുകയെന്നതാണ് ലക്ഷ്യം.

mydubaicommunities.com എന്ന വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. @mydubaicommunities എന്ന ഇൻസ്റ്റഗ്രാം, ടിക്‌ടോക്ക് അക്കൗണ്ടുകളും പുറത്തിറക്കി. ദുബായിലെ 3.85 മില്ല്യൺ ജനസംഖ്യയിലുള്ള വിവിധ മത, സംസ്കാര, പ്രൊഫഷണൽ പശ്ചാത്തലങ്ങളിലുള്ളവരെ ഒരുമിച്ചു കൊണ്ടുവരികയും ഐക്യവും പങ്കാളിത്തവും വളർത്തുക എന്നതുമാണ്. വിവിധ തരത്തിലുള്ള ആളുകളുടെ അഭിരുചിക്കനുസരിച്ചാണ് ഈ പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours