ദുബായ്: എമിറാത്തി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 1.1 ബില്യൺ ദിർഹം സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ(Sheikh Hamdan bin Mohammed bin Rashid Al Maktoum)മാണ് ഇക്കാര്യം അറിയിച്ചത്.
സ്കോളർഷിപ്പുകൾ പ്രമുഖ പ്രാദേശിക അന്തർദേശീയ സർവകലാശാലകളിൽ പഠന അവസരങ്ങൾ നൽകും. ഏപ്രിൽ മുതൽ വിദ്യാർത്ഥികൾക്ക് ദുബായ് നൗ ആപ്പിൽ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
“അടുത്ത തലമുറയിലെ പ്രതിഭകളെ ശാക്തീകരിക്കാനുള്ള ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ലക്ഷ്യത്തോടനുബന്ധിച്ച് മികച്ച എമിറാത്തി വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങൾ 1.1 ബില്യൺ സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിക്കുന്നു” ഷെയ്ഖ് ഹംദാന്റെ എക്സ് പോസ്റ്റാണിത്. അദ്ദേഹം കൂട്ടിച്ചേർത്തു: “ദുബായിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന 100 എമിറാത്തി വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം പ്രതിവർഷം സ്കോളർഷിപ്പ് നൽകും. ഇന്ന് ദുബായിലെ യുവാക്കളിൽ നിക്ഷേപം നടത്തുന്നതിലൂടെ, ഞങ്ങൾ സമൃദ്ധവും വിജയകരവുമായ ഒരു നാളേക്ക് വഴിയൊരുക്കുകയാണെന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു.
ദുബായിലെ പബ്ലിക്, പ്രൈവറ്റ് സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും സ്കോളർഷിപ്പ് ലഭിക്കുക
+ There are no comments
Add yours