അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഷാർജ എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകൾക്ക് വിദൂര പഠനം പ്രഖ്യാപിച്ചു.
ഏപ്രിൽ 16 ചൊവ്വാഴ്ചയും ഏപ്രിൽ 17 ബുധനാഴ്ചയും വിദ്യാർത്ഥികൾ വിദൂരമായി പഠിക്കും. ഈ രണ്ട് ദിവസങ്ങളിൽ എല്ലാ കായിക പ്രവർത്തനങ്ങളും മത്സരങ്ങളും നിർത്തും.
എല്ലാ സ്വകാര്യ സ്‌കൂളുകളും നാളെ ഏപ്രിൽ 16 ചൊവ്വാഴ്ച റിമോട്ട് ലേണിംഗ് നടത്തുമെന്ന് ദുബായ് നേരത്തെ അറിയിച്ചിരുന്നു. യുഎഇയിലുടനീളമുള്ള പൊതുവിദ്യാലയങ്ങൾ ഏപ്രിൽ 16 ചൊവ്വാഴ്ചയും ഏപ്രിൽ 17 ബുധനാഴ്ചയും നിർബന്ധിത വിദൂര പഠനം നടത്തും.
+ There are no comments
Add yours