റെക്കോർഡ് നേട്ടത്തിൽ ഷാർജ വിമാനത്താവളം; 2023 ൽ കടന്ന് പോയത് 15.3 ദശലക്ഷം പേർ

1 min read
Spread the love

ഷാർജ: 2023ൽ ഷാർജ വിമാനത്താവളം വഴി കടന്നുപോയത് 15.3 ദശലക്ഷം പേരെന്ന് കണക്കുകൾ പുറത്ത്. 2022ൽ ഇത് 13.1 ദശലക്ഷം ആയിരുന്നു. ഇതാണ് കുത്തനെ ഉയർന്നത്. വിമാനയാത്രയിൽ 12% വർദ്ധനവാണ് ഷാർജ കഴിഞ്ഞവർഷം മാത്രം കൈവരിച്ചത്.

യാത്രക്കാരുടെ കണക്കിനേക്കാൾ ഉപരി 223ൽ ഷാർജ എയർപോർട്ട് വഴി കൈകാര്യം ചെയ്ത മൊത്തം ചരക്കുകളുടെ അളവ് കേട്ടാൽ ഞെട്ടും. 141,000 ടൺ ചരക്കുകൾ ആണ് കഴിഞ്ഞവർഷം വിമാനത്താവളം വഴി കടന്നു പോയത്.

വിമാനത്തവളത്തിനായി കൂടുതൽ മികച്ച പദ്ധതികൾ ഇനിയും കൈവരിക്കേണ്ടതുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല ഷാർജയിലേക്ക് മറ്റ് പല രാജ്യങ്ങളിൽ നിന്നും കൂടുതൽ സർവ്വീസുകളും വേണമെന്ന ആവശ്യവും ശക്തമാണ്.

മലേഷ്യയിലെ ക്വാലാലംപൂർ സിറ്റി

റഷ്യയിലെ കസാൻ, സമര

ഇറാനിലെ ലാർ

ഇന്ത്യയിലെ ഇൻഡോർ

തായ്‌ലൻഡിലെ ബാങ്കോക്ക്, ഫുക്കറ്റ്, എന്നിവയാണ് ഷാർജ എയർപോർട്ടുമായി കൂടുതൽ സർവ്വീസുകൾ നടത്താൻ പരി​ഗണനയിലുള്ള മറ്റ് എയർപോർട്ടുകൾ.

ഹൂസ്റ്റൺ ഉൾപ്പെടെ എയർ കാർഗോയ്ക്കായി മൂന്ന് പുതിയ സർവ്വീസുകളും ഷാർജ എയർപോർട്ടിലേക്കുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, റുവാണ്ടയിലെ കിഗാലി, ഇന്ത്യയിലെ നാസിക് എന്നിവയാണത്.

ഷാർജ എയർപോർട്ടിന്റെ പ്രശസ്തി ഇത്രയേറെ വർധിക്കാൻ കാരണം കാര്യക്ഷമവും മികച്ചതുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് കൊണ്ടാണെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ(Ali Salim Al Midfa) പറഞ്ഞു.

സാങ്കേതികപരമായും ശാസ്ത്രീയപരമായും ഒരുപാട് വികസനങ്ങൾ ഇതിനോടകം പൂർത്തിയാക്കാൻ ഷാർജ എയർപോർട്ടിന് സാധിച്ചിട്ടുണ്ടെന്നും അതാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്നും ചെയർമാൻ വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours