1300 കോടി റിയാൽ മുതൽമുടക്ക് – ‘സെവനി’ന്‍റെ ആദ്യത്തെ പദ്ധതി

1 min read
Spread the love

ജിദ്ദ: വിനോദ മേഖലയിലെ വികസന കമ്പനിയായ ‘സെവനി’ന്‍റെ (Saudi Entertainment Ventures (SEVEN)) പ്രവർത്തനങ്ങൾ കൂടുതൽ മേഖലയിലേക്ക്. അഞ്ചാമത്തെ വിനോദ കേന്ദ്രമാണ് അസീർ മേഖലയിൽ ഇപ്പോൾ തുറക്കാൻ പോകുന്നത്. പദ്ധതിയുടെ നിർമാണ പ്രഖ്യാപന ചടങ്ങ് മേഖല ഗവർണറും അസീർ വികസന അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ തുർക്കി ബിൻ തലാലിന്‍റെ (Ameer Turki bin Talal) നേതൃത്യത്തിൽ കഴിഞ്ഞ ദിവസം നടന്നു.

അസീറിലെ ‘സെവനി’ന്‍റെ ആദ്യത്തെ പദ്ധതിയാണിത്. അബഹ, ഖമീസ് മുശൈത്ത് നഗരങ്ങൾക്കിടയിൽ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 64,000 ചതുരശ്ര വിസ്തൃതിയിലാണ് പുതിയ വിനോദ കേന്ദ്രം നിർമ്മിക്കുന്നത്. 1300 കോടി റിയാൽ മുതൽമുടക്കി നിർമ്മിക്കുന്ന കേന്ദ്രത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

പുതിയ പദ്ധതിക്കായി പ്ലാൻ തയ്യാറായിട്ടുണ്ട്. ഇന്‍റർനാഷനൽ ആർക്കിടെക്ചർ, ഡിസൈൻ ആൻഡ് പ്ലാനിങ് കമ്പനി ആണ് ഇതിന് വേണ്ടിയുള്ള പദ്ധതി പ്ലാൻ തയാറാക്കിയിരിക്കുന്നത്. അസീർ പ്രദേശത്തിന്‍റെ നഗര വികസനമാണ് ഇതിലൂടെ സൗദി ലക്ഷ്യം വെക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours