സ്കൈ മാൻഷൻ പെൻ്റ്‌ഹൗസ് ദുബായ്; 750 മില്യൺ ദിർഹം വിലയുള്ള പെൻ്റ് ഹൗസ് വിൽപ്പനയ്ക്ക് വെച്ച് ബിൻഹാട്ടി പ്രോപ്പർട്ടീസ്

1 min read
Spread the love

ദുബായ്: ദുബായിലെ അതി പ്രശസ്തമായ സ്കൈ മാൻഷൻ പെൻ്റ്‌ഹൗസി(Sky Mansion Penthouse)ലെ 750 മില്യൺ ദിർഹം വിലയുള്ള പെൻ്റ് ഹൗസ് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ബിൻഹാട്ടി പ്രോപ്പർട്ടീസ്(Binghatti Properties).

സ്കൈ മാൻഷൻ പെൻ്റ്‌ഹൗസിൻ്റെ മുകളിലെ 11 നിലകളിലെ ഓരോ പെൻ്റ്‌ഹൗസും ഒരു മുഴുവൻ നിലയുമാണ് വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. നിരവധി സവിശേഷതകളുള്ള പെന്റ് ഹൗസുകളാണ് വിൽപ്പനയ്ക്കായി വെച്ചിരിക്കുന്നത്. അപ്പാർട്ട്മെന്റുകളിലേക്ക് സ്വന്തം വാഹനം ഉൾപ്പെടെ നേരിട്ട് ഓടിക്കാൻ സാധിക്കും.

ദുബായിലെ ഏറ്റവും ചെലവേറിയ പെൻ്റ്‌ഹൗസ് വാങ്ങാൻ സാധ്യതയുള്ളവരുമായി ബിൻഹാട്ടി പ്രോപ്പർട്ടീസ് അവസാനവട്ട ചർച്ചയിലാണെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

750 മില്യൺ ദിർഹം വിലയുള്ള ബുഗാട്ടി റെസിഡൻസസ് ബൈ ബിൻഹാട്ടിയുടെ സ്കൈ മാൻഷൻ പെൻ്റ്‌ഹൗസ് 2023ലും വിൽപ്പനയ്ക്കായി വച്ചിരുന്നു. ഇത് ദുബായ് വിപണിയിൽ എത്തിയ ഏറ്റവും ചെലവേറിയ പെൻ്റ്‌ഹൗസായി മാറി.

ദുബായിലെ തന്നെ ഏറ്റവും മൂല്യവത്തായ നിർമ്മിതിയാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെന്നും, വിപണിയിലെ ഏറ്റവും എക്‌സ്‌ക്ലൂസീവ് ആയതും ഉയർന്ന വിലയുള്ളതുമായ പെൻ്റ്‌ഹൗസായി തുടരാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും ബിൻഹാട്ടി പ്രോപ്പർട്ടീസ് സിഇഒ മുഹമ്മദ് ബിൻഹാട്ടി പറ‍ഞ്ഞു.

46 നിലകളുള്ള അൾട്രാ ലക്ഷ്വറി ഡെവലപ്‌മെൻ്റാണ് ബിൻഹാട്ടിയുടെ ബുഗാട്ടി റെസിഡൻസസ്. ഇതിൽ മുകളിലെ 11 നിലകളിൽ വ്യാപിച്ചുകിടക്കുന്ന സ്കൈ മാൻഷൻ പെൻ്റ്‌ഹൗസുകൾ ആണ് വിൽപ്പന നടത്തുന്നത്.

ഈയിടെ ബിൻഹാട്ടി പ്രോപ്പർട്ടീസ് മെർഴ്സിഡസ് ബെൻസുമായി ചേർന്ന് യു.എ.ഇയിലെ ആദ്യാത്തെ ബ്രാന്റഡ് റെസിഡൻസ് നിർമ്മിക്കാനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. ലോകത്തെ റിയൽ എസ്റ്റേറ്ര് പ്രമുഖർ ഉൾപ്പെടെ ഉറ്റുനോക്കുന്ന പ്രൊജക്ടാണ് മെർഴ്സിഡസ് ബെൻസിന്റെ ആഢംബര റെസിഡൻഷ്യൽ കെട്ടിടം.

You May Also Like

More From Author

+ There are no comments

Add yours