പ്രകൃതിക്ക് നടുവിൽ സൗദിയുടെ മെ​ഗാ പ്രൊജക്ട്; സർദൂൺ ഇക്കോ റിസോർട്ട്

1 min read
Spread the love

സൗദി: സൗദി അറേബ്യയിൽ പ്രകൃതിക്ക് നടുവിൽ ഒരു മെ​ഗാ പദ്ധതി വിഭാവനം ചെയ്യുകയാണ് രാജ്യം. സൗദിയുടെ NEOM അൾട്രാ ലക്ഷ്വറി ഹോട്ടലുകളുള്ള സർദൂൺ എന്ന ഇക്കോ റിസോർട്ട് പദ്ധതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറ് ഭാ​ഗത്ത് പ്രകൃതിയോടിണങ്ങി അതിമനോഹരമായ സർദൂണിൽ റിസോർട്ട് നിർമ്മിക്കാനാണ് NEOM ലക്ഷ്യമിടുന്നത്. തീരദേശത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിയോടിണങ്ങി നിൽക്കുന്ന പ്രദേശത്ത് ഇത്തരം പദ്ധതികൾ നടപ്പിലാക്കുക വഴി വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് സൗദി ടൂറിസം മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ഇക്കോ ടൂറിസത്തിന് പ്രാധാന്യം നൽകിയാണ് പ്രദേശത്ത് റിസേർട്ട് നിർമ്മിക്കാൻ ഒരുങ്ങുന്നത്. നിലവിൽ പ്രദേശത്തുള്ള പ്രകൃതി ദത്തമായ ഉത്പ്പന്നങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഗൾഫ് ഓഫ് അക്കാബയെ അഭിമുഖീകരിക്കുന്ന പ്രകൃതി അധിഷ്ഠിത റിസോർട്ടായ സർദൂണിൽ നിന്നും ഏത് ഭാ​ഗത്തേക്ക് നോക്കിയാലും പ്രകൃതി രമണീയമായ കാഴ്ചകൾ കാണാൻ സാധിക്കുന്ന തരത്തിലായിരിക്കും നിർമ്മാണെ നടത്തുക.

അതിഥികൾക്ക് ആത്യന്തിക പ്രീമിയം ഇക്കോടൂറിസം അനുഭവം നൽകാനാണ് സർദൂൺ ലക്ഷ്യമിടുന്നത്. അതേസമയം പ്രകൃതിക്ക് യാതൊരു കേടുപാടും കൂടാതെ സംരക്ഷിക്കുകയും ചെയ്യും.

വിശാലമായി പുനഃസ്ഥാപിക്കപ്പെട്ട സർദൂൺ നാല് ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു, നാടൻ സസ്യങ്ങളും വന്യ മൃഗങ്ങളും നിറഞ്ഞ ഒരു വന്യജീവി സങ്കേതമാണ് സർദൂൺ. പർവത ചരിവുകൾ മുതൽ മണൽ തീരങ്ങൾ വരെ, 360 ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാൻ പുതിയ റിസോർട്ടിൽ നിന്നും സാധിക്കും. 100 മുറികളും സ്യൂട്ടുകളും നിറ‍്ഞ മൂന്ന് റിസോർട്ടുകൾ നിർമ്മിക്കാനാണ് പദ്ധതി.

You May Also Like

More From Author

+ There are no comments

Add yours