സൗദി അറേബ്യ: തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി.
ഓണ്‍ലൈന്‍ വഴിയാണ് പരാതി സ്വീകരിച്ചതും വിചാരണ നടന്നതും. സൗദിയിലെ ഒരു വനിതാ അധ്യാപികയാണ് പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.
തനിക്ക് പ്രായം 30 പിന്നിട്ടിട്ടും വിവാഹം കഴിപ്പിക്കാന്‍ പിതാവ് തയാറാകുന്നില്ലെന്നും വിവാഹാലോചനകളെല്ലാം ഒരു കാരണവുമില്ലാതെ പിതാവ് തള്ളിക്കളയുന്നതായും യുവതി പരാതിപ്പെട്ടു.
മാതാവ് സമ്മതിച്ചിട്ടും തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാന്‍ പിതാവ് സമ്മതിക്കുന്നില്ല എന്ന് പരാതിയില്‍ പറയുന്നു. പരാതി കേട്ട റിയാദ് മേഖലയിലെ പേഴ്‌സണല്‍ സ്റ്റാറ്റസ് കോടതി റിക്കോര്‍ഡ് സമയത്തിനുള്ളില്‍ തീരുമാനമെടുത്തു.
9 മിനുട്ടിനുള്ളില്‍ യുവതിയുടെ രക്ഷാകര്‍തൃത്വം പിതാവില്‍ നിന്നും കോടതിയിലേക്ക് മാറ്റി. പിന്നീട് അപ്പീല്‍ കോടതിയും ഈ വിധി അംഗീകരിച്ചു.
+ There are no comments
Add yours