ജിദ്ദ: സൗദിയിൽ ഇലക്ട്രിക് വിമാന സർവീസിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടു.
സൗദിയിൽ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് ഇനത്തിൽ പെട്ട വിമാനങ്ങൾ പ്രവർത്തിക്കാനായി മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസും അമേരിക്കൻ കമ്പനിയായ ഈവ് എയർ മൊബിലിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. 2026 ൽ റിയാദിലും ജിദ്ദയിലും ഇലക്ട്രിക് വിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സാധ്യത ഇരു കമ്പനികളും വിശകലനം ചെയ്യും.വൈദ്യുതി വിമാന സർവീസുകളുടെ പ്രാദേശിക സംവിധാനം കെട്ടിപ്പടുത്തും.
ഇതിന് പിന്തുണ നൽകിയും സൗദിയിൽ വ്യോമയാന വ്യവസായത്തെ ശക്തിപ്പെടുത്താൻ കരാർ സഹായിക്കും. വിഷൻ 2030 സുസ്ഥിര ലക്ഷ്യങ്ങളും വ്യോമയാന മേഖലയിലെ ലക്ഷ്യങ്ങളും കൈവരിക്കാനും അമേരിക്കയുമായുള്ള പങ്കാളിത്തം സൗദിയെ സഹായിക്കും.
+ There are no comments
Add yours