സൗദി അറേബ്യയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും ഫാൽക്കൺ മാർക്കറ്റ് ഈയിടെ അഭിവൃദ്ധി പ്രാപിച്ചത് വലിയ ചർച്ചയായിരുന്നു.
അടുത്തിടെ നടന്ന സൗദി ഫാൽക്കൺ മത്സരം 60 ദശലക്ഷം റിയാൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ലോകത്തിലെ ഫാൽക്കൺ ഇവന്റുകളിലെ ഏറ്റവും ഉയർന്ന നേട്ടമാണ്.
ഒമ്പത് ദിവസത്തെ ആവേശകരമായ മത്സരങ്ങൾക്കും പ്രാദേശിക, അന്തർദേശീയ സാന്നിധ്യത്തിനും ശേഷം വടക്ക്-പടിഞ്ഞാറൻ സൗദി അറേബ്യയിൽ അൽഉല ഫാൽക്കൺ കപ്പ്(AlUla Falcon Cup) വെള്ളിയാഴ്ച സമാപിച്ചു.
നവംബറിൽ തലസ്ഥാനമായ റിയാദിൽ നടന്ന കിംഗ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവലിന്റെ മുന്നോടിയായാണ് സംഭവം. ലോകത്തിലെ ഏറ്റവും വലിയ ഫാൽക്കൺ മത്സരത്തിൽ പങ്കെടുത്ത് ഫാൽക്കൺ ഉടമസ്ഥർ 180 ശതമാനത്തിലധികം ലാഭം നേടിയതിലൂടെ ഫാൽക്കൺ മാർക്കറ്റിലെ വിൽപ്പനയും വാങ്ങലുകളും റെക്കോർഡ് തുകയ്ക്കാണ് നടന്നത്.
“സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങളിൽ പ്രാദേശിക ഫാൽക്കണർമാരെ പിന്തുണയ്ക്കുന്നതിനുള്ള പുതിയ സാധ്യതകൾ ഈ മത്സരം തുറന്നുകൊടുത്തു,” സൗദി വാർത്താ ഏജൻസിയായ എസ്പിഎയെ(SPA) ഉദ്ധരിച്ച് ഫാൽക്കണർ അബ്ദുല്ല ബിൻ ഫഹദ് പറഞ്ഞു. “ഉയർന്ന വിലയ്ക്ക് ഉയർന്ന കാലിബർ ഫാൽക്കണുകളെ വാങ്ങാൻ പ്രൊഫഷണലുകളെയും ഉടമകളെയും പ്രേരിപ്പിക്കുന്ന മഹത്തായ സമ്മാനങ്ങൾ നൽകി ഫാൽക്കൺറിയിലെ നിക്ഷേപം ഏകീകരിക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന മത്സരങ്ങളിൽ മികച്ച സ്ലോട്ടുകൾ നേടിയ ഫാൽക്കണുകളുടെ വില 600,000 റിയാൽ വരെ ഉയർന്നുവെന്നാണ് വെളിപ്പെടുത്തൽ. റോയൽ കമ്മീഷൻ ഫോർ അൽഉലയുടെ പങ്കാളിത്തത്തോടെ സൗദി ഫാൽക്കൺ ക്ലബ്ബാണ് കപ്പ് സംഘടിപ്പിച്ചത്. സൗദി അറേബ്യക്ക് അകത്തും പുറത്തും നിന്നുള്ള 2,000-ലധികം ഫാൽക്കണർമാർ തങ്ങളുടെ പക്ഷികളുടെ വൈദഗ്ധ്യവും വേഗതയും സൗന്ദര്യവും പ്രകടിപ്പിക്കുന്നതിനായി മത്സരത്തിൽ പങ്കെടുത്തു.
+ There are no comments
Add yours