വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ 3 വർഷം പ്രവേശന വിലക്ക്; നിയമം പിൻവലിച്ച് സൗദി

0 min read
Spread the love

സൗദി: വിസ കാലാവധി തീരുന്നതിനു മുൻപ് പ്രവാസികൾ മടങ്ങിയെത്തിയില്ലെങ്കിൽ മൂന്നുവർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്ന നിയമം സൗദി അറേബ്യ പിൻവലിച്ചു. എക്സിറ്റ്, റീ എൻട്രി വിസയുടെ കാലാവധി തീരും മുമ്പ് മടങ്ങിയെത്താത്ത പ്രവാസികളെ തിരിച്ച് രാജ്യത്തേക്ക് പ്രവേശിപ്പിക്കണമെന്ന് മുഴുവൻ സർക്കാർ വകുപ്പുകളോടും ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ജനുവരി 16 ചൊവ്വാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി അറിയിച്ചു.

2022ൽ ജനറൽ ഡയറക്ടർ ഓഫ് പാസ്പോർട്ട് ആണ് രാജ്യം വിട്ട ശേഷം വിസ കാലാവധി തീരുന്നതിനു മുൻപ് തിരിച്ചെത്തിയില്ലെങ്കിൽ പ്രവാസികൾക്ക് മൂന്നുവർഷം വിലക്കേർപ്പെടുത്തുന്ന നിയമം പാസാക്കിയത്.

റീ എൻട്രി വിസയുള്ള പ്രവാസികൾ വിസയിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽ രാജ്യത്തേക്ക് മടങ്ങണമെന്നും അല്ലാത്തപക്ഷം തൊഴിലുടമ പുതിയ വിസ നൽകണമെന്നുമായിരുന്നു നിയമം. ഈ നിയമമാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

വിസയുടെ കാലാവധി കഴിഞ്ഞ് തിരിച്ചെത്താത്ത ആളുകളെ “പുറത്തുപോയി, തിരിച്ചെത്തിയില്ല” എന്ന വാചകം അയാളുടെ തൊഴിൽ റെക്കോർഡുകളിൽ രേഖപ്പെടുത്തുമെന്ന് ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours