‘വിപിഎൻ’പരിശോധന കർശനമാക്കി സൗദി

1 min read
Spread the love

റിയാദ്: സൗദിയിൽ നിരോധിക്കപ്പെട്ട സെെറ്റുകൾ തുറക്കാൻ വേണ്ടി പലരും മൊബൈലിൽ വിപിഎൻ (Virtual Private Network) ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ഇങ്ങനെ വിപിഎൻ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ പെട്ടെന്ന് അത് ഡിലീറ്റ് ചെയ്തോളു. കനത്ത ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. 10 ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ കുറ്റം പിടിക്കപ്പെട്ടാൽ ശിക്ഷ ലഭിക്കും. ചിലപ്പോൾ ഇത് രണ്ടും കിട്ടിയേക്കാം.

പോലീസോ മറ്റ് അധികാരപ്പെട്ടവരോ ഫോണിൽ വിപിഎൻ കണ്ടെത്തിയാൽ ഒട്ടും വെെകാതെ നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സൗദിയിലെ കമ്യൂണിക്കേഷൻ, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ (CITC) ആണ് ഇതിന്റെ കാര്യങ്ങൾ നോക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യത്തിനും സാമൂഹികവും മതധാർമിക മൂല്യങ്ങൾക്കും നിയമ വ്യവസ്ഥകൾ എതിരായ കാര്യങ്ങൾ നെറ്റ് ഉപയോഗിച്ച് കാണുന്നതിനാൽ ആണ് പല സെെറ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.

പലപ്പോഴും രാജ്യ സുരക്ഷ അപകടമാകുന്ന തരത്തിലേക്ക് വെബ്സെെറ്റുകളും ആപ്പുകളും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ആണ് സെെറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours