സൗദി: ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്ന പുതിയ ഗാർഹിക തൊഴിലാളികൾക്ക് ഹ്യൂമൻ റിസോഴ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം (MHRSD) സൗദി മൂസാനെഡ് പ്ളാറ്റ്ഫോം വഴി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. 2024 ഫെബ്രുവരി 1 മുതൽ ഗാർഹിക തൊഴിലാളി കരാറുകളുടെ ഇൻഷുറൻസ് സേവനം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറുകളുടെ ഇൻഷുറൻസ് പരിരക്ഷ കരാർ ആരംഭിച്ച് ആദ്യത്തെ രണ്ട് വർഷത്തേക്കായിരിക്കും. ഇത് റിക്രൂട്ട്മെന്റ് ഓഫീസുമായോ കമ്പനിയുമായോ തൊഴിലുടമയുടെ കരാറിന്റെ നടപടിക്രമങ്ങൾക്കുള്ളിലായിരിക്കും.
രണ്ട് വർഷത്തിന് ശേഷമുള്ള ഇൻഷുറൻസ് പരിരക്ഷ തൊഴിലുടമകൾക്ക് ഇഷ്ടാനുസരണം പുതുക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്യാം. നിലവിൽ, ഗാർഹിക തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് സേവനം മുസാനെഡ് ഉപഭോക്താക്കൾക്കു മാത്രമേ ലഭ്യമാവുകയുള്ളൂ.
ഇൻഷുറൻസ് സേവനം വീട്ടുജോലിക്കാർ അവരുടെ തൊഴിലുടമകളുമായി ജോലി ആരംഭിക്കുന്ന തീയതി മുതൽ വിവിധ സാഹചര്യങ്ങളിൽ നഷ്ടപരിഹാരം പ്രയോജനപ്പെടുത്താൻ ഉപകരിക്കുന്നുണ്ട്. ഗാർഹിക തൊഴിലാളി കരാറുകളിലെ ഇൻഷുറൻസ് സേവനം തൊഴിലുടമയ്ക്ക് നിരവധി ആനുകൂല്യങ്ങൾ കൈവരിക്കുന്നതിന് അവസരം നൽകുന്നുണ്ട്. തൊഴിലാളി, ജോലിയിൽ പങ്കെടുക്കുന്നതിൽ പരാജയപ്പെടുമ്പോഴും, ജോലിയിൽനിന്ന് ഒളിച്ചോടൽ (ഹുറൂബ്), തൊഴിലാളിയുടെ മരണം അല്ലെങ്കിൽ അപകട വൈകല്യം, ജോലി നിർവഹിക്കുന്നതിന് തൊഴിലാളിയെ തടസ്സപ്പെടുത്തുന്ന വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുക എന്നീ സാഹചര്യത്തിൽ റിക്രൂട്ട്മെന്റ് ചെലവുകൾക്കുള്ള നഷ്ടപരിഹാരം തൊഴിലുടമയ്ക്ക് ലഭിക്കും.
+ There are no comments
Add yours