മൂല്യവർധിത നികുതിയിൽ പിഴ ഒഴിവാക്കൽ നടപടി നീട്ടി സൗദി

0 min read
Spread the love

റിയാദ്: സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച് ചുമത്തപ്പെട്ട പിഴകൾ ഒഴിവാക്കുന്നതിനുള്ള ഇളവുകാലത്തിന്റെ സമയപരിധി 2024 ജൂൺ 30 വരെ നീട്ടി. കൊവിഡിനെ തുടർന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക ആഘാതങ്ങൾ ലംഘൂകരിക്കുന്നതിനും സൽമാൻ രാജാവിന്റെ നിർദേശാനുസരണം സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് വാറ്റ് സംബന്ധമായ സാമ്പത്തിക പിഴ ഒഴിവാക്കുന്നതിനുള്ള സംരംഭം ആരംഭിച്ചത്.

2023 ഡിസംബർ 31 തീരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധിയാണ് വീണ്ടും നീട്ടുന്നത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച ഈ സംരംഭത്തിലെ കാലാവധി നിരവധി തവണ നീട്ടി നൽകിയിരുന്നു. വ്യവസ്ഥകൾ പാലിക്കുന്ന നികുതിദായകർക്ക് ഈ സംരംഭം പ്രയോജനപ്പെടുത്താനും അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് കൂടുതൽ സാവകാശം അനുവദിക്കുന്നത്. എല്ലാ നികുതി സംവിധാനങ്ങളിലും രജിസ്‌ട്രേഷനും നികുതിയൊടുക്കുന്നതിലും ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനും വൈകിയതിനുള്ള പിഴകളും റിട്ടേൺ തിരുത്തിയതിനുള്ള പിഴയും ഈ ഇളവിന്റെ പരിധിയിൽ വരും.

ഇലക്ട്രോണിക് ഇൻവോയ്‌സിങ്ങുമായി ബന്ധപ്പെട്ടതും മൂല്യവർധിത നികുതിയുടെ മറ്റ് പൊതു വ്യവസ്ഥകൾ സംബന്ധിച്ചതുമായ പിഴകളും ഇതിലുൾപ്പെടുമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു. എല്ലാ നികുതിദായകരോടും കാലാവധി നീട്ടിയത് പരമാവധി പ്രയോജനപ്പെടുത്താൻ അതോറിറ്റി ആവശ്യപ്പെട്ടു.

You May Also Like

More From Author

+ There are no comments

Add yours