സൗദിയിൽ റോഡിലേക്കിറങ്ങിയ കുട്ടിയെ രക്ഷിച്ചത് ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ; വീഡിയോ വൈറൽ

1 min read
Spread the love

ദുബായ്: വാഹനങ്ങൾ ചീറിപ്പായുന്ന റോഡിനു നടുവിൽ കൂട്ടിന് ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ കുട്ടിയെ വാഹനമിടിക്കാതിരിക്കാൻ സമയോചിതമായി ഇടപ്പെട്ട കാർ ഡ്രൈവറുടെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ കയ്യടി നേടുന്നത്.

നല്ല തിരക്കുള്ള ഒരു റോഡിന് നടുവിലൂടെ ഒറ്റയ്ക്ക് റോഡ് ക്രോസ് ചെയ്തു പോകുന്ന കുട്ടിയെ ദൃശ്യങ്ങളിൽ കാണാം. ഉടൻതന്നെ കുട്ടിക്കരികിലേക്ക് ഒരു കാർ വേഗതയിലെത്തി ബ്രേക്ക് ഇടുന്നു. അബ്ദുല്ല മദ്‌ലൂൽ അൽ അൻസി എന്ന സൗദിക്കാരനായ ടാക്സി ഡ്രൈവർ സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ആ കാർ കുട്ടിയെ ഇടിച്ചേനെ.

ചാരനിറത്തിലുള്ള ഒരു കാർ അതേ ദിശയിലേക്ക് അതിവേഗം പായുന്നതും കുട്ടിയുടെ പാതയ്ക്ക് സമീപം അപകടകരമാംവിധം വരുന്നതും അദ്ദേഹം കണ്ടു. ഒരു മടിയും കൂടാതെ, അമിതവേഗതയിൽ വരുന്ന വാഹനത്തെ തടയുന്നതിനും കൂട്ടിയിടിക്കാനിടയുള്ള അപകടസാധ്യത തടയുന്നതിനും കുട്ടിയെ സംരക്ഷിക്കുന്നതിനും അബ്ദുല്ല പ്രത്യേകം ശ്രദ്ധിച്ചു.

“ഞാൻ ഇത് ഒരു വീരോചിതമായ പ്രവൃത്തിയായി കാണുന്നില്ല, മറിച്ച് അത്തരമൊരു സാഹചര്യത്തിൽ ഉത്തരവാദിത്തമുള്ള ഏതൊരു പൗരൻ്റെയും ധാർമിക കടമയാണ്” എന്ന് സംഭവശേഷം അബ്ദുള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. നിസ്സഹായനായ കുട്ടിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയായി കരുതി, തൻ്റെ സ്ഥാനത്തുള്ള ആരും സമാനമായ രീതിയിൽ പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. സെൻട്രൽ സൗദി അറേബ്യയിലെ അൽ ഖർജിലാണ് സംഭവം.

You May Also Like

More From Author

+ There are no comments

Add yours