രാജ്യത്ത് ആദ്യമായി സർക്കാർ ഓഫീസിൽ ജീവനക്കാരനായി റോബോട്ട്;സൗദി മുനിസിപ്പാലിറ്റികളിൽ ഇനി എഐ സ്മാർട്ട് റോബോട്ടിന്റെ സേവനവും ലഭ്യമാകും

1 min read
Spread the love

സൗദി: സൗദി അറോബ്യയിലെ മുനിസിപ്പാലിറ്റികളിൽ ഇനിമുതൽ റോബോർട്ടിന്റെ സേവനവും ലഭ്യമാകും. ബിഷ മുനിസിപ്പാലിറ്റിയിൽ മുനിസിപ്പൽ ജോലികളിൽ ആധുനിക, ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതിയുടെ ഭാഗമായാണ് ഒരു സ്മാർട്ട് റോബോട്ട് സേവന സംവിധാനം ആരംഭിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള സാങ്കേതികവിദ്യ രാജ്യത്തുതന്നെ ആദ്യമാണെന്ന് ബിഷ മുനിസിപ്പാലിറ്റി മേയർ അലി അൽജിൽബാൻ(Ali Aljilban) പറഞ്ഞു.

ബിഷ മുനിസിപ്പാലിറ്റിയുടെ അഭിപ്രായത്തിൽ, ക്ലയിൻ്റുകളെ സ്വാഗതം ചെയ്യുക, ഉപഭോക്തൃ ഡാറ്റ സംഭരിക്കുക, മുനിസിപ്പൽ ഇടപാട് സംവിധാനത്തിലേക്ക് ലിങ്കുകൾ നൽകുക തുടങ്ങിയ സേവനങ്ങൾ മൊബൈൽ റോബോട്ട് സിസ്റ്റമാണ് ഇനി നിർവ്വഹിക്കുക.

റോബോട്ടിന് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും അറിയാനും, പരിഹരിക്കാനും സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. “മുനിസിപ്പൽ, വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക, ഗുണഭോക്താക്കളെ സഹായിക്കുക, ആധുനിക സാങ്കേതികവിദ്യയിലും മികച്ച മാർഗങ്ങളിലും നിക്ഷേപം നടത്തി പൊതുജനങ്ങളുടെ ജീവിത നിലവാരവും സമ്പ്രദായങ്ങളും മെച്ചപ്പെടുത്തുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായാണ് ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചുള്ള സേവനങ്ങൾ നൽകുന്നതെന്നും അൽജിൽബാൻ വ്യക്തമാക്കി.

“റോബോട്ടിന് ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങളും മുനിസിപ്പൽ ജോലികളും നൽകാൻ കഴിയും, പ്രവിശ്യയിലെ മുനിസിപ്പൽ, വികസന പ്രവർത്തനങ്ങൾ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ കൂടുതൽ മുന്നേറാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൽ തുടർന്നു കൊണ്ടേയിരിക്കുമെന്നും,” മേയർ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours