റിയാദ്: താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 17,999 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.
ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, താമസ നിയമങ്ങൾ ലംഘിച്ചതിന് 10,975 പേരെ അറസ്റ്റ് ചെയ്തു, 4,011 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിന്, 3,013 പേരെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കുമാണ് അറസ്റ്റിലായിരിക്കുന്നത്.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 688 പേരിൽ 38 ശതമാനം യെമനികളും 60 ശതമാനം എത്യോപ്യക്കാരും 2 ശതമാനം മറ്റ് രാജ്യക്കാരും ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 200 പേരെ കൂടി പിടികൂടിയിട്ടുണ്ട്. 14 പേരെ നിയമലംഘകരെ സംരക്ഷിച്ചതിനും കൂടെ പാർപ്പിച്ചതിനുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
നിയമങ്ങൾ ലംഘിച്ച് അതിർത്തി കടന്നെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരക്കാരെ സംരക്ഷിക്കുന്നവർക്കും അതി ഖടിനമായ ശിക്ഷയാണ് നടപ്പിലാക്കുക. 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ (260,000 ഡോളർ) പിഴയും, ഇവരുടെ സ്ഥാപനങ്ങളും കെട്ടിടങ്ങളും താമസസ്ഥലവുമുൾപ്പെടെ വസ്തുവകകളും വാഹനങ്ങളും ഉൾപ്പെടെ കണ്ടുക്കെട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
+ There are no comments
Add yours