ഡെസേർട്ട് ഡ്രീം; സൗദി അറേബ്യയുടെ ലക്ഷ്വറി ട്രെയിൻ സർവീസ് 2025ൽ പ്രവർത്തനം ആരംഭിക്കും

1 min read
Spread the love

സൗദി: സൗദി അറേബ്യയിൽ ലക്ഷ്വറി ട്രെയിൻ സർവീസ് ഒരുങ്ങുന്നു. സൗദി റെയിൽവേ കമ്പനിയും (എസ്എആർ) ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പും സൗദി അറേബ്യയിൽ “ഡെസേർട്ട് ഡ്രീം” എന്ന പേരിലാണ് ട്രെയിൻ സർവ്വീസ് ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരിക്കുന്നത്.

40 ലക്ഷ്വറി ക്യാബിനുകൾ അടങ്ങുന്ന “ഡെസേർട്ട് ഡ്രീം” ട്രെയിൻ, നിലവിലെ ഈ വർഷം അവസാനം റിസർവേഷനുകൾക്കായി തുറക്കും, യഥാർത്ഥ പ്രവർത്തനം 2025-ൻ്റെ അവസാനത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആഡംബര ഗതാഗത സേവനങ്ങളിലൂടെ സന്ദർശകർക്ക് രാജ്യത്തിൻ്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരം നൽകാനാണ് പുതിയ ട്രെയിൻ സർവീസ് ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കൾക്ക് കൂടുതൽ ടൂറിസം, വിനോദ സേവനങ്ങൾ നൽകാനുള്ള സൗദി റെയിൽവേയുടെ ശ്രമങ്ങളുടെ ഭാഗമായ നിർദ്ദിഷ്ട ആഡംബര ട്രെയിൻ സർവീസ് പ്രാരംഭ ഘട്ടത്തിൽ റിയാദിലെ നോർത്ത് ട്രെയിൻ സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. തലസ്ഥാന നഗരമായ റിയാദിൽ നിന്ന് ഖുറയ്യാത്തിലേക്കും സർവ്വീസ് നടത്തും. ഖുറയ്യാത്തിലെ പാസഞ്ചർ റെയിൽവേ സ്റ്റേഷനിലാണ് അവസാന സർവ്വീസ്.

2023 മാർച്ച് 15 ന് സൗദി റെയിൽവേ കമ്പനിയും ആഴ്‌സനാലെ ഗ്രൂപ്പും പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവെച്ചതിനെ തുടർന്നാണ് ലോഞ്ച് പ്ലാനുകൾ സംബന്ധിച്ച ഏറ്റവും പുതിയ കരാറിൽ വീണ്ടും ഇരു കൂട്ടരും ഒപ്പുവെച്ചിരിക്കുന്നത്.

പ്രഖ്യാപിച്ച പദ്ധതി പ്രകാരം സർവീസിൽ പ്രവേശിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി “ഡെസർട്ട് ഡ്രീം” ട്രെയിനിൻ്റെ പ്രാരംഭ നിർമ്മാണ ഘട്ടങ്ങൾ അടുത്തിടെ ഇറ്റലിയിൽ ആരംഭിച്ചതായി ആഴ്‌സനാലെ ഗ്രൂപ്പ് ചെയർമാൻ പൗലോ ബാർലെറ്റ പറഞ്ഞു.

സൗദി അറേബ്യയ്ക്കും മെന മേഖലയ്ക്കും വേണ്ടിയുള്ള ആദ്യ ആഡംബര ട്രെയിൻ സർവീസുകൾ രാജ്യത്തെ ഗതാഗത രീതികളിൽ ഗുണനിലവാരമുള്ള സേവനങ്ങളും അധിക ഓപ്ഷനുകളും ചേർക്കുമെന്ന് സൗദി റെയിൽവേ കമ്പനി സിഇഒ ഡോ. ബഷർ ബിൻ ഖാലിദ് അൽ മാലിക് പറഞ്ഞു.

“ഡെസേർട്ട് ഡ്രീം’ ട്രെയിൻ പദ്ധതിയെക്കുറിച്ചുള്ള കരാർ, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മുൻനിര ദേശീയ തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള സൗദി നാഷണൽ സ്ട്രാറ്റജി ഫോർ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സേവനങ്ങളുടെ സംരംഭങ്ങളിലൊന്നാണ്.

You May Also Like

More From Author

+ There are no comments

Add yours