ചരിത്രമാകാൻ ദിരിയ ഓപ്പറ ഹൗസ്; സൗദിയിലെ ആദ്യ സംഗീത-നാടക ശാല

1 min read
Spread the love

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി സംഗീത-നാടക ശാല നിർമിക്കുന്നു. ദിരിയ ഓപ്പറ ഹൗസ് എന്ന പേരിൽ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രമായ റിയാദിലെ ദിരിയയിലാണ് കേന്ദ്രം ഒരുങ്ങുന്നത്. സൗദി തലസ്ഥാന നഗരിയിലെ 300 വർഷം പഴക്കമുള്ള പൈതൃകകേന്ദ്രവും രാജ്യത്തിന്റെ ജന്മസ്ഥലവുമായ ദിരിയയുടെ ഹൃദയഭാഗത്താണ് റോയൽ ദിരിയ ഓപ്പറ ഹൗസ് നിർമിക്കുക. ദിരിയ കമ്പനിയും റിയാദ് സിറ്റി റോയൽ കമ്മീഷനും ഇതിനായി കൈകോർക്കും. ബഷായർ 2023 എന്ന പേരിൽ ദിരിയ കമ്പനി സംഘടിപ്പിച്ച ഇവന്റിലാണ് പ്രഖ്യാപനം.

ലോകപ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ സ്‌നോഹെട്ടയാണ് റോയൽ ദിരിയ ഓപ്പറ ഹൗസ് രൂപകൽപ്പന ചെയ്യുന്നത്. ഇതുസംബന്ധിച്ച പങ്കാളിത്ത കരാറിനും ചടങ്ങ് വേദിയായി. റിയാദ് ആസ്ഥാനമായുള്ള സിൻ ആർക്കിടെക്റ്റ്‌സും രൂപകൽപ്പനയുമായി സഹകരിച്ചു.

പ്രാദേശിക വൈദഗ്ധ്യവും പ്രദേശത്തിന്റെ വാസ്തുവിദ്യാ പൈതൃകത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും പ്രോജക്റ്റിൽ ഉൾപ്പെടുത്താൻ സിൻ ആർക്കിടെക്റ്റുകളുടെ ഇടപടൽ സഹായകമായി.

You May Also Like

More From Author

+ There are no comments

Add yours