കണ്ടാൽ കൂറ്റൻ കടലാമ, കടലിലൂടെ സഞ്ചരിക്കുന്ന ന​ഗരം; 8 ബില്ല്യൺ ഡോളറിന്റെ പദ്ധതിയുമായി സൗദി

1 min read
Spread the love

സൗദി: സൗദി അറേബ്യയിൽ കടലാമയുടെ ആകൃതിയിൽ ഫ്ലോട്ടിം​ഗ് സിറ്റി വരുന്നു. എട്ട് ബില്ല്യൺ ഡോളർ ചിലവിൽ സഞ്ചരിക്കുന്ന വലിയൊരു കപ്പലാണ് പദ്ധതി. കപ്പലിനുള്ളിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു സിറ്റി തന്നെയുണ്ടാകും. പാൻ​ഗിയോസ്(Pangeos) എന്നാണ് ഫ്ലോട്ടിം​ഗ് സിറ്റിക്ക് പേര് നൽകുന്നത്. 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സൗദിയിൽ ഉണ്ടായിരുന്ന ഭൂഖണ്ഡമായ പാംഗിയ(Pangea)യുടെ പേരിലാണ് ഈ നൗകയെ പാൻ​ഗിയോസ് എന്ന് വിളിക്കുന്നത്.

1800 അടി നീളത്തിൽ നിർമ്മിക്കുന്ന പാൻ​ഗിയോസ് ഫ്ലോട്ടിം​ഗ് സിറ്റി ലോക റെക്കോർഡുകളിൽ ഇടംപിടിക്കുമെന്നുറപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ നൗകയായ അസാമിനെക്കാൾ മൂന്നിരട്ടി നീളമുണ്ട് പാൻ​ഗിയോസിന്.

സൗദി അറേബ്യയും ലസാരിനി ഡിസൈൻ സ്റ്റുഡിയോയും ചേർന്നാണ് പദ്ധതി രൂപകൽപ്പന ചെയ്യുന്നത്. പൂർണ്ണമായും സഞ്ചരിക്കുന്ന ഒരു ന​ഗരം എന്ന ആശയത്തിൽ നിന്നാണ് പാൻ​ഗിയോസ് പിറവിയെടുക്കുന്നതെന്ന് ലസാരിനി പറയുന്നു.

ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പൊതു പാർക്കുകൾ, ചെറിയ കപ്പലുകൾക്കുള്ള തുറമുഖങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ എന്നിവയാണ് പാൻ​ഗിയോസിലുള്ളത്. മാത്രമല്ല, ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാനുള്ള ശേഷി പാൻ​ഗിയോസിൽ ഒരുക്കും.

പൂർണ്ണമായും സൗരോർജത്തിലാണ് കപ്പൽ പ്രവർത്തിക്കുക. ഇതിനായി കപ്പലിന്റെ മുകൾഭാ​ഗം സോളാർ പാനലുകൾ കൊണ്ട് മൂടുന്ന രീതിയിൽ രൂപകൽപ്പന ചെയ്യും. പദ്ധതിയുടെ നിർമ്മാണം 2033ൽ തുടങ്ങാനാകുമെന്നും ഇത് പൂർത്തിയാക്കാൻ എട്ട് വർഷമെടുക്കുമെന്നും ലസാരിനി ഡിസൈൻ സ്റ്റുഡിയോ പറയുന്നു.

You May Also Like

More From Author

+ There are no comments

Add yours