6 രാജ്യങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാരെ നിയമിക്കാനുള്ള ഫീസ് വെട്ടിക്കുറച്ച് സൗദി അറേബ്യ

1 min read
Spread the love

ദുബായ്: ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഉഗാണ്ട, കെനിയ, എത്യോപ്യ എന്നി രാജ്യങ്ങളിൽ നിന്നുള്ള വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് സൗദി അറേബ്യ വെട്ടിക്കുറച്ചു.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ ഫീസ് ഇവയാണ്:

ഫിലിപ്പീൻസിന് 15,900 റിയാൽ മുതൽ 14,700 റിയാൽ വരെ
ശ്രീലങ്കയ്ക്ക് SR15,000 മുതൽ SR13,800 വരെ
ബംഗ്ലാദേശിന് SR13,000 മുതൽ SR11,750 വരെ
കെനിയയ്ക്ക് SR10,870 മുതൽ SR9,000 വരെ
ഉഗാണ്ടയ്ക്ക് SR9,500 മുതൽ SR8,300 വരെയും
എത്യോപ്യയ്ക്ക് SR6,900 മുതൽ SR5,900 വരെയും

റിക്രൂട്ട്‌മെന്റ് ചെലവുകൾ അവലോകനം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനം.

കൂടാതെ, നിർദ്ദിഷ്ട രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവരുടെ യോ​ഗ്യതകൾ കൂടുതൽ കർശനമാക്കാൻ ലൈസൻസുള്ള റിക്രൂട്ട്മെന്റ് കമ്പനികൾക്കും ഓഫീസുകൾക്കും മന്ത്രാലയം മുമ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

സിയറ ലിയോണിൽ നിന്നും ബുറുണ്ടിയിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഉയർന്ന പരിധി 7,500 റിയാലും തായ്‌ലൻഡിൽ നിന്ന് 10,000 റിയാലുമാണ്. പക്ഷേ ചില രാജ്യങ്ങൾക്ക് ഈ ഫീസ് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണെന്നും റിക്രൂട്ട്‌മെന്റ് ചെലവുകൾ അവലോകനം ചെയ്യ്ത് മറ്റെതൊക്കെ രാജ്യങ്ങളെ ഫീസ് കുറച്ച് പരി​ഗണിക്കണമെന്ന കാര്യം ചർച്ച ചെയ്യുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ന്യായയുക്തമായ റിക്രൂട്ട്‌മെന്റ് രീതികൾ നടപ്പിലാക്കുക എന്നത് കൂടിയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം പറയുന്നു

You May Also Like

More From Author

+ There are no comments

Add yours