എൽഇഡി ചുവരുകൾ, മടക്കാനും, നിവർത്താനും കഴിയുന്ന മേൽക്കൂര;പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം

1 min read
Spread the love

സൗദി അറേബ്യയിൽ ഖദ്ദിയ നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരു പുതിയ സ്റ്റേഡിയം ഒരുങ്ങുകയാണ്. സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തികളാണ് പുരോഗമിക്കുന്നത്.

200 മീറ്റർ ഉയരമുള്ള പാറക്കെട്ടിന് മുകളിലാണ് സ്റ്റേഡിയം സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. റിയാദിൽ നിന്ന് റോഡ് മാർഗം 40 മിനിറ്റ് അകലെ ഖിദ്ദിയയിൽ 200 മീറ്റർ ഉയരമുള്ള മൗണ്ട് തുവൈഖ് കൊടുമുടിയിലാണ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം നിർമിക്കുക. ഇതിന്റെ ഭാവനാ ചിത്രം സൗദി പ്രസ് ഏജൻസിയാണ് പുറത്ത് വിട്ടിരിക്കുന്നത്

പോപ്പുലസ് ആർക്കിടെക്ചറൽ ആണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്യ്തിരിക്കുന്നത്. എൽഇഡി ചുവരുകൾ, മടക്കാനും, നിവർത്താനും കഴിയുന്ന മേൽക്കൂര, പിച്ച് എന്നിവയാണ് സ്റ്റേഡിയത്തിന്റെ ഹൈലൈറ്റ്.

45,000 സീറ്റുകളുള്ള സ്റ്റേഡിയം 2025-ൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഡിയത്തിന് പുറത്ത് ഒരുക്കിയിരിക്കുന്ന എൽ.ഇ.ഡി വാളിൽ സ്റ്റേഡിയത്തിനകത്ത് നടക്കുന്ന കായിക ഇനങ്ങളും മറ്റേത് പരിപാടിയും കാണാൻ സാധിക്കും. മൾട്ടി-യൂസ് സ്റ്റേഡിയം അൽ ഹിലാൽ, അൽ നാസർ ഫുട്ബോൾ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടായി പ്രർത്തിക്കും. 2034 ഫിഫ ലോകകപ്പിനുള്ള ഒരു നിർദ്ദിഷ്ട വേദിയാണ് പുതിയ സ്റ്റേഡിയം. 2034 ലെ ഏഷ്യൻ ഗെയിംസ് എന്നിവയുൾപ്പെടെ മേഖലയിലെ ഏറ്റവും വലിയ കായിക മത്സരങ്ങൾക്കും സ്റ്റേഡിയം ആതിഥ്യമരുളും.

യു.എ.ഇയുടെ വിഷൻ 2030ന്റെ ഭാ​ഗമായാണ് ഈ അത്യാധുനിക സ്റ്റേഡിയവും ഒരുങ്ങുന്നത്. ലോകോത്തര പരിപാടികൾക്കും മത്സരങ്ങൾക്കുമുള്ള നൂതന സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ആഗോള കായിക, വിനോദ, സാംസ്‌കാരിക കേന്ദ്രമായിരിക്കും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയമെന്ന് ക്യുഐസി മാനേജിങ് ഡയറക്ടർ അബ്ദുല്ല ബിൻ നാസർ അൽ ദാവൂദ് പറഞ്ഞു. തുവൈഖ് പർവതത്തിലെ മനോഹരമായ കാഴ്ചയും സ്റ്റേഡിയത്തിൽ നിന്നുകൊണ്ട് ആസ്വദിക്കാനാവും.

You May Also Like

More From Author

+ There are no comments

Add yours