ഡിജിറ്റൽ ഖനനം ആരംഭിച്ച് സൗദി അറേബ്യ

1 min read
Spread the love

റിയാദ്: സൗദി അറേബ്യൻ ഖനന കമ്പനിയായ മാഡെൻ(Ma’aden) ഡിജിറ്റൽ റിയാലിറ്റി സൊല്യൂഷൻസ് കമ്പനിയായ ഹെക്‌സഗണു(digital reality solutions company Hexagon)മായി സഹകരിച്ച് മേഖലയിലെ ആദ്യത്തെ ഡിജിറ്റൽ ഖനി ആരംഭിക്കുന്നതിനായി കരാർ ഒപ്പുവച്ചു.

ഹെക്‌സഗൺ വികസിപ്പിച്ച ലൈഫ്-ഓഫ്-മൈൻ ടെക്‌നോളജി സൊല്യൂഷനുകൾ സ്വർണ്ണ ഖനികളിൽ പരീക്ഷണം ആരംഭിക്കാനാണ് പദ്ധതി. സൗദി അറേബ്യയിലെ സെൻട്രൽ അറേബ്യൻ ഗോൾഡ് റീജിയണിലാണ് ഖനികൾ സ്ഥിതി ചെയ്യുന്നത്.

ഖനികൾ ഡിജിറ്റലാക്കുന്നതോടെ ഖനി പ്രവർത്തനങ്ങളിലുടനീളം കാര്യക്ഷമതയും ഉൽപാദനക്ഷമതയും ഗുണനിലവാരവും സുരക്ഷയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സൗദി അറേബ്യൻ ഖനന കമ്പനിയായ മാഡെൻ 2022-ൽ $10.7 ബില്യൺ വരുമാനം നേടിയിട്ടുണ്ട്. കമ്പനി 17 മൈനുകളും സൈറ്റുകളും പ്രവർത്തിപ്പിക്കുന്നു, 6,500+ നേരിട്ടുള്ള ജീവനക്കാരുണ്ട്, കൂടാതെ 30-ലധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

അടുത്ത 18 വർഷത്തിനുള്ളിൽ, ഫോസ്ഫേറ്റ്, അലുമിനിയം, സ്വർണ്ണം, ചെമ്പ്, പുതിയ ധാതുക്കൾ എന്നിവയുടെ ഖനനം ഡിജിറ്റലൈസ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായാണ് ഹെക്‌സഗണുമായി പുതിയ കരാർ ഒപ്പുവച്ചിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours