2024-ലെ ഹജ്ജ്; വിദേശ തീർഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി അറേബ്യ

1 min read
Spread the love

ജിദ്ദ: 2024-ലെ ഹജ്ജിനുള്ള വിദേശ തീർഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷൻ ആരംഭിച്ചതായി സൗദി അറേബ്യ തിങ്കളാഴ്ച അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം തീർഥാടകർക്ക് ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള ‘നുസുക്’ ഹജ്ജ് ആപ്ലിക്കേഷൻ വഴി 2024 വർഷത്തെ ഹജ്ജിനായി കുടുംബത്തോടൊപ്പവും അല്ലാതെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽനിന്നുള്ള തീർഥാടകർക്ക് നുസുക് ഹജ്ജ് ആപ്പ് വഴി തീർഥാടനത്തിന് അപേക്ഷിക്കാം. രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ eann.Wbsbp.sa എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

ഹജ്ജ് തീർഥാടന യാത്രയുടെ കവാടമാണ് നുസുക് ഹജ്ജ് ആപ്പ്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഏകജാലക പ്ലാറ്റ്ഫോമാണിത്. ഇത് തീർഥാടകർക്ക് വൈവിധ്യമാർന്നതും അംഗീകൃതവുമായ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

തീർഥാടകർക്ക് ഒരു ഇമെയിൽ വിലാസം നൽകി സ്വന്തം അക്കൗണ്ട് സൃഷ്ടിച്ച ശേഷം വെബ്സൈറ്റ് വഴി അവരുടെ പേര് രജിസ്റ്റർ ചെയ്യാനും, നൽകിയിരിക്കുന്ന ലിങ്കിൽനിന്ന് നിലവിലെ താമസ രാജ്യം തിരഞ്ഞെടുക്കാനും കഴിയും. 2024-ലെ ഹജ്ജ് സേവനത്തിനെത്തുന്ന എല്ലാ രാജ്യങ്ങളുടെ പട്ടിക ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours