സൗദി അറേബ്യയിലെ ബുറൈദ റസ്റ്റ് ഹൗസിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു

0 min read
Spread the love

ദുബായ്: സൗദി അറേബ്യയിലെ ഖാസിം പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബുറൈദയിലെ വിശ്രമകേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു.

സംഭവവുമായി പരിചയമുള്ള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, റെസ്റ്റ് ഹൗസിൽ നിന്ന് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് താമസക്കാർ ഞെട്ടി, സുരക്ഷാ അധികാരികളെ ഉടൻ ഇവർ വിവരം അറിയിച്ചു.

എങ്ങനെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് സംഭവത്തിൽ മറ്റാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ അധികാരികൾ പുറത്തുവിട്ടിട്ടില്ല. എങ്ങനെയാണ് സംഭവം എന്നുള്ളതിനെ കുറിച്ച് അയൽവാസികൾക്കും യാതൊരു അറിവും ഇല്ല.

വലിയ ശബ്ദത്തോടെ ഗ്യാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം മാത്രമേ ഞങ്ങൾ കേട്ടിട്ടുള്ളൂ എന്നും മറ്റ് യാതൊരുവിധ വിവരങ്ങളും തങ്ങൾക്ക് അറിയില്ലെന്നും അവർ പ്രതികരിച്ചു. ഏതെങ്കിലും തരത്തിൽ ഗ്യാസ് ലീക്കായി അപകടം ഉണ്ടായതാണോ എന്നോ അതോ മനപ്പൂർവ്വം ആരെങ്കിലും അപകടം ഉണ്ടാക്കിയതാണോ എന്നതിനെക്കുറിച്ചും ഒക്കെ അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല

You May Also Like

More From Author

+ There are no comments

Add yours