എണ്ണയും സ്വർണ്ണവും കുഴിച്ചെടുത്ത് ഖനന ശക്തിയാകുന്ന സൗദി അറേബ്യ; ധാതു പര്യവേക്ഷണത്തിനായി 182 മില്ല്യൺ ഡോളർ

0 min read
Spread the love

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രധാന ധാതു വിഭവങ്ങളുടെ പര്യവേഷണത്തിലും ഖനനത്തിലും കൂടുതൽ നിക്ഷേപം നടത്തുകയാണ് സൗദി അറേബ്യ. എണ്ണ ഉൽപാദനത്തിൽ സ്വന്തമായി അരാംകോയെ ലോകത്തിനുമുന്നിൽ വലിയ ബ്രാൻഡ് ആക്കി മാറ്റുന്ന സൗദി അറേബ്യ, സൗദി അറേബ്യയിൽ അടുത്തിടെ കുഴിച്ചെടുത്ത സ്വർണ്ണഖനി കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. വീണ്ടും സ്വർണ്ണഖനികൾ തേടിയും, കണ്ടെത്തിയ ഖനികളിൽ കൂടുതൽ നിക്ഷേപം നടത്തിയും ലോക ശക്തിയായി മാറാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ.

ഖനനമേഖലയിലെ പുതിയ നിക്ഷേപങ്ങൾക്കൊപ്പം നിർണായകമായ ധാതു വിഭവങ്ങളുടെ ഒരു വിഹിതത്തിനായി ലോകത്തിലെ മുൻനിര സമ്പദ്‌വ്യവസ്ഥകൾ മത്സരിക്കുമ്പോൾ, ഈ മേഖലയിലെ ധാതു ഖനനത്തിൽ ആധിപത്യം നേടാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. “രാജ്യത്തിനകത്തും പുറത്തും ഈ മേഖലയിൽ നിക്ഷേപം നടത്താൻ സൗദി അറേബ്യ സമഗ്രമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഈ മേഖലയിലെ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

ഈ മാസം ആദ്യം, രാജ്യം 182 മില്യൺ ഡോളറിന്റെ ധാതു പര്യവേക്ഷണ പ്രോത്സാഹന പരിപാടിയും 33 പുതിയ ഖനന ലൈസൻസുകളും സ്വന്തമാക്കി. കഴിഞ്ഞ വർഷം, സൗദി അറേബ്യയുടെ സോവറിൻ വെൽത്ത് ഫണ്ട്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, സ്റ്റേറ്റ് മൈനിംഗ് കമ്പനിയായ മാഡെൻ എന്നിവ ആഗോള ഖനന ആസ്തികൾ ഏറ്റെടുക്കുന്നതിനായി മനാറ മിനറൽസ് സ്ഥാപിച്ചിരുന്നു.

ജൂലൈയിൽ, ബ്രസീലിലെ വെയ്ൽ ബേസ് മെറ്റൽസിൽ 10 ശതമാനം ഓഹരിയുമായി മനാര അതിന്റെ ആദ്യത്തെ ഖനന നിക്ഷേപം നടത്തി. ചെമ്പിന്റെയും ഉരുക്കിന്റെയും ഉത്പാദനം വിപുലീകരിക്കാൻ വാലെയിലെ മനാരയുടെ നിക്ഷേപം സൗദിയെ സഹായിക്കും. സൗദി അറേബ്യയിൽ ചെമ്പ്, സ്വർണം, വെള്ളി, മറ്റ് ലോഹങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനായി കഴിഞ്ഞ വർഷം ഒരു സംയുക്ത സംരംഭം സ്ഥാപിച്ചു.

രാജ്യത്തിന്റെ ധാതു വിഭവങ്ങൾ നേരത്തെ കണക്കാക്കിയ 1.3 ട്രില്യൺ ഡോളറിൽ നിന്ന് ഏകദേശം ഇരട്ടി 2.5 ട്രില്യൺ ഡോളറായി ഉയർന്നതായി ഈ മാസമാദ്യം സൗദി അറേബ്യയിലെ വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖൊറായ്ഫ് റിയാദിലെ ഫ്യൂച്ചർ മിനറൽ ഫോറത്തോട് പറഞ്ഞിരുന്നു.

You May Also Like

More From Author

+ There are no comments

Add yours