ദുബായ്: ദുബായിലെ പുതി സാലിക് ടോൾ ഗേറ്റുകൾ ഗതാഗത ചെലവും, ട്രാഫിക് കുരുക്കുകളും കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് റിപ്പോർട്ട്. ഫ്ലെക്സിബിൾ ജോലി സമയം, കാർപൂളിംഗ് ടോൾ ചെലവുകൾ, ഗതാഗതക്കുരുക്ക് എന്നിവ കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഓഫീസുകളിലും സ്കൂളുകളിലേക്കും പോകുന്നവർക്ക് കൃത്യസമയത്ത് എത്തിചേരാൻ സാധിക്കുന്നുണ്ടെന്നും, പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ സാലിക് ടോൾ ഗേറ്റുകൾ സ്ഥാപിച്ചതോടെ സാധിച്ചുവെന്നാണ് വിവരം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ടോൾ ഓപ്പറേറ്റർ സാലിക് കമ്പനി പിജെഎസ്‌സിയും അടുത്തിടെ പ്രഖ്യാപിച്ച പുതിയ സാലിക് ഗേറ്റുകൾ വന്നതോടെ പൊതുജനങ്ങളിൽ പലരും പലതരത്തിലുമുള്ള ആശങ്കയും പങ്ക് വെച്ചിരുന്നു. താമസക്കാർക്കിടയിൽ അധികചിലവിനെ കുറിച്ചും ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് സാലിക് ടോൾ ഗേറ്റുകൾ എമിറേറ്റിന് മികച്ച സേവനം നൽകുന്നുവെന്ന് വ്യക്തമാക്കുന്നു.

ദുബായിലെയും ഫെഡറൽ റോഡുകളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ ഹൈവേ നിർമിക്കാനുള്ള നിയമനിർമ്മാതാക്കളുടെ നിർദ്ദേശം മന്ത്രാലയം പഠിക്കുമെന്ന് ബുധനാഴ്ച (ജനുവരി 24) ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയിയുടെ പ്രഖ്യാപനത്തെക്കുറിച്ച് വാഹനയാത്രികരും അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

ദിവസേനയുള്ള ഗതാഗതക്കുരുക്കിൽ പെട്ട് ഓരോ മാസവും ഒന്നോ രണ്ടോ ദിവസങ്ങൾക്ക് തുല്യമായ സമയം നഷ്ടപ്പെടുമെന്ന് താമസക്കാർ പറഞ്ഞതിനെ തുടർന്നാണ് പുതിയ ഹൈവേ നിർമ്മിക്കാൻ കൂടി തീരുമാനിക്കുന്നത്.
+ There are no comments
Add yours