മസ്കറ്റ്: ഒമാനിലെ മസ്കറ്റിൽ നിന്ന് ഇന്ത്യയിലെ ഹൈദരാബാദിലേക്ക് നേരിട്ടുള്ള വിമാന സർവീസ് സലാം എയർ പുനരാരംഭിച്ചു. ആഴ്ചയിൽ അഞ്ചു ദിവസമാണ് സർവീസ്.
ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ സലാം എയർ നേരത്തേ ഇന്ത്യയിലെ തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ലഖ്നൗ, ജയ്പൂർ എന്നീ വിമാനത്താവളങ്ങളിലേക്ക് മസ്കറ്റിൽ നിന്ന് സർവീസ് നടത്തിയിരുന്നു. വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബർ ഒന്ന് മുതൽ ഈ റൂട്ടിൽ നിന്ന് പിൻവാങ്ങിയ സലാം എയർ സർവീസുകൾ ഡിസംബറിൽ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
മസ്കറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന സലാം എയറിന് ഇവിടെ നിന്ന് മറ്റ് ഗൾഫ് സെക്ടറുകളിലേക്ക് കണക്ഷൻ ഫ്ളൈറ്റുകളുണ്ട്. അതുകൊണ്ടുതന്നെ ഇതര ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും സലാം എയറിന്റെ സർവീസുകൾ ഉപകാരപ്പെടും.
+ There are no comments
Add yours