കുവൈറ്റ്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, റെസിഡൻസി തുടങ്ങിയ നിരവധി ഡിജിറ്റൽ സേവനങ്ങൾക്കുപയോഗിക്കുന്ന സഹേൽ ആപ്പ് ഉപയോഗിച്ചത് 30 മില്ല്യൺ പേർ. സർക്കാർ സേവനങ്ങൾ കൂടുതൽ മികവുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021 സെപ്റ്റംബർ 15-ന് സഫേൽ ആപ്ലിക്കേഷൻ ആരംഭിക്കുന്നത്.
നിലവിൽ 35 വിവിധ സർക്കാർ ഏജൻസികളുടെ 356 ഇലക്ട്രോണിക് സേവനങ്ങളാണ് സഹേൽ ആപ്പിൽ ലഭ്യമായിട്ടുള്ളത്. സഹേൽ ആപ്പ് വന്നതോട് കൂടി ജനങ്ങൾക്ക് ഏറെ നേരം ഓഫീസുകൾക്ക് മുന്നിൽ ക്യൂ നിന്ന് സമയം കളയേണ്ടുന്ന രീതി പൂർണ്ണമായും മാറി. സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം വേഗത്തിലാക്കുന്നതിനും സഹേൽ ആപ്പ് സഹായകരമായി.
ഡിജിറ്റൽ പരിവർത്തനത്തിന് സഹായകമായ വൈവിധ്യമാർന്നതും ഫലപ്രദവുമായ സേവനങ്ങളാണ് സഹേൽ ആപ്ലിക്കേഷന്റെ വിജയമെന്നും ഉപഭോക്താക്കളുടെ വിശ്വാസം നേടിയതാണ് ആപ്ലിക്കേഷന്റെ പ്രശസ്തിക്ക് കാരണമെന്നും സഹേൽ ആപ്പ് മേധാവി യൂസഫ് കാസം പറഞ്ഞു.
+ There are no comments
Add yours