പൊതു​ഗതാ​ഗതവും സാങ്കേതിക വിദ്യയും; പുത്തൻ ആശയങ്ങളുമായി ദുബായ് ആർടിഎ

1 min read
Spread the love

ദുബായ്: ദുബായ് ആർ.ടി.എ ഒമ്പതാമത് ദുബായ് ഇന്റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് ഫോറം സംഘടിപ്പിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി(DEWA) ഡിപി വേൾഡ് പ്രൊജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ഫോറം സംഘടിപ്പിച്ചത്. പരിപാടിയുടെ ഏറ്റവും പുതിയ പതിപ്പ് ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Shaikh Ahmad Bin Mohammad Bin Rashid Al Maktoum) ഉദ്ഘാടനം ചെയ്തു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രോജക്ട് മാനേജ്‌മെന്റ് വിദഗ്ധരെ കൂടാതെ സർക്കാർ ഏജൻസികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും മുതിർന്ന ഉദ്യോ​ഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. പൊതു-സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള മികച്ച വഴിയായി പുത്തൻ സാങ്കേതിക വിദ്യകൾ ഉയർന്നുവന്നിരിക്കുന്നുവെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു.

2,700 പ്രോജക്ട് മാനേജർമാരുടെ ശ്രദ്ധേയമായ സമ്മേളനമാണ് ദുബായ് ഇന്റർനാഷണൽ പ്രോജക്ട് മാനേജ്‌മെന്റ് ഫോറം ഇതിന്റെ ഒമ്പതാം പതിപ്പാണ് ഇപ്പോൾ ദുബായിൽ നടക്കുന്നത്. സുസ്ഥിരത, പ്രോജക്റ്റ് മാനേജ്മെന്റിന്റെ ആധുനിക രീതികൾ, ഭാവി പദ്ധതികളിൽ സാങ്കേതിക വിദ്യകളുടെ ഉപയോ​ഗം എന്നിവയാണ് ഫോറത്തിൽ പ്രദാനമായും ചർച്ച ചെയ്യപ്പെട്ടത്. പൊതു ​ഗതാ​ഗതത്തിൽ സാങ്കേതിക വിദ്യ എങ്ങനെ ഉപയോ​ഗിക്കാം എന്ന ചർച്ചയാക്കാണ് ദുബായ് ആർ.ടി.എ ഊന്നൽ നൽകിയത്.

You May Also Like

More From Author

+ There are no comments

Add yours