ഹത്തയിൽ പുതിയ ഡ്രൈവിംഗ് സ്കൂളിനും ലൈസൻസിംഗ് സൗകര്യത്തിനും ആർടിഎ അംഗീകാരം നൽകി

1 min read
Spread the love

ദുബായ്: ഹത്തയിൽ ഡ്രൈവർമാരുടെ പരിശീലനത്തിനും ലൈസൻസിങിനുമായി ദുബായ് ആർടിഎ പുതിയ കേന്ദ്രം തുറന്നു. എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പുതിയ ശാഖയുടെ പ്രവർത്തനം. ഇതോടെ :ഹത്ത മേഖലയിലെ താമസക്കാർക്ക് ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നേരിട്ട് ലഭ്യമാകുമെന്ന് ആർടിഎയുടെ ലൈസൻസിംഗ് ഏജൻസിയുടെ സിഇഒ അഹ്മദ് മഹ്ബൂബ് പറഞ്ഞു.

ഡ്രൈവിങ് പരിശീലനം, തിയറി പരീക്ഷ, ലൈസൻസ് നൽകൽ എന്നീ സേവനങ്ങൾ ഈ ശാഖയിൽ ലഭ്യമാണ്. ലൈറ്റ് വെഹിക്കിൾ, മോട്ടോർസൈക്കിൾ എന്നിവയുടെ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വിഭാഗങ്ങളിലുള്ള ലൈസൻസുകൾ ഇവിടെ നിന്ന് ലഭിക്കും.

ഞായറാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ രാവിലെ 8:15 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. ജുമാ നമസ്കാര ഇടവേള ഉച്ചയ്ക്ക് 12:30 – 2:30 വരെയും സാധാരണ ദിവസങ്ങളിൽ ഇടവേള: 2:30 – 3:30 യുമാണ്.

ശനിയാഴ്‌ച രാവിലെ 11 മുതൽ രാത്രി 8 വരെ രജിസ്ട്രേഷൻ സേവനങ്ങൾ മാത്രമാണ് ഉണ്ടാവുക. ദുബായിലെ 27-ാമത്തെ ആർടിഎ അംഗീകൃത ഡ്രൈവിംഗ് സെന്ററാണ് ഇത്.

You May Also Like

More From Author

+ There are no comments

Add yours