സൗദിയുടെ പൈതൃക കേന്ദ്രങ്ങളിൽ അവധികാലം ആഘോഷിച്ച് റൊണാൾഡോ

0 min read
Spread the love

റിയാദ്; സൗദി അറേബ്യയുടെ സാംസ്‌കാരിക സമ്പന്നതയിലും പുരാവസ്തു വിസ്മയങ്ങളിലും ആകൃഷ്ടനായി സൗദി അൽ നസർ ഫുട്‌ബോൾ ക്ലബിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ പങ്കാളി ജോർജിന റോഡ്രിഗസിനും കുടുംബത്തിനുമൊപ്പം അൽ ഉല നഗരത്തിലേക്കുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിനോദയാത്ര, സൗദി സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് കൂടുതൽ പര്യവേക്ഷണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ താൽപര്യത്തിന്റെ തെളിവാണ്.

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അൽ ഉല എന്ന പൈതൃക നഗരത്തിലാണ് ഇപ്പോൾ അദ്ദേഹം അവധിക്കാലം ചിലവഴിക്കുന്നത്. അൽഉലയിലെ വിവിധ ചരിത്ര സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ റൊണാൾഡോ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചു.

You May Also Like

More From Author

+ There are no comments

Add yours