അജ്മാൻ ഹാഫ് മാരത്തണിന്റെ ഭാഗമായി നാളെ രണ്ട് മണിക്കൂർ അജ്മാനിലെ അൽസഫിയ സ്ട്രീറ്റ് അടച്ചിടും. ഞായറാഴ്ച രണ്ട് മണിക്കൂർ പൂർണ്ണമായും ഈ റൂട്ട് അടച്ചിടുമെന്ന് എമിറേറ്റ് പോലീസ് അറിയിച്ചു.
രാവിലെ 6 മണിക്ക് തന്നെ ഈ വഴിയുള്ള ഗതാഗതം നിയന്ത്രിച്ച് തുടങ്ങും. അതിനാൽ ഈവഴിയുള്ള യാത്രക്കാർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
എമിറേറ്റിലെ ഏറ്റവും വലിയ ഓട്ടമത്സരമായാണ് അജ്മാൻ ഹാഫ് മാരത്തൺ കണക്കാക്കപ്പെടുന്നത്. എല്ലാ പ്രായത്തിലുമുള്ളവരെ ഉൾക്കൊള്ളുന്നതിനായി 10 കി.മീ, 5 കി.മീ, 2.6 കി.മീ എന്നിങ്ങനെ മൂന്ന് ചെറിയ ദൂരങ്ങൾക്കൊപ്പം 21.1 കി.മീ ദൈർഘ്യമുള്ള നടത്തവും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
എല്ലാ മത്സരങ്ങളിൽ നിന്നും ആദ്യത്തെ മൂന്ന് വിജയികളെ പ്രഖ്യാപിക്കും. അഞ്ചാമത്തെ ആമിന ഹോസ്പിറ്റൽ- അജ്മാൻ ഹാഫ് മാരത്തൺ എമിറേറ്റിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വാർഷിക കായിക ഇനങ്ങളിൽ ഒന്നാണ്.
+ There are no comments
Add yours